മരണനിരക്ക് ഉയര്‍ന്നേക്കും;സഹകരിച്ചില്ലെങ്കില്‍ വീണ്ടും ലോക്ഡൗണ്‍ പരിഗണിക്കുമെന്ന് ആരോഗ്യമന്ത്രി

0

സംസ്ഥാനത്ത് വരും ദിവസങ്ങള്‍ നിര്‍ണായകമാണെന്നും മരണനിരക്ക് ഉയരാന്‍ സാധ്യതയെന്നും ആരോഗ്യമന്ത്രി കെകെ ശൈലജ.ഒരു ഘട്ടത്തില്‍ കൊവിഡ് പ്രതിരോധത്തില്‍ കേരളം ഏറെ മുന്നോട്ട് പോയിരുന്നു. എന്നാല്‍ അതിനിടെ ഉണ്ടാകാന്‍ പാടില്ലാ തരത്തില്‍ ചില അനുസരണക്കേടുകള്‍ കൊവിഡ് പ്രതിരോധത്തില്‍ ഉണ്ടായി.സമരങ്ങള്‍ കൂടിയതോടെകേസുകളുടെ എണ്ണവുംകൂടി.പല രാജ്യങ്ങളും വീണ്ടും അടച്ചുപൂട്ടല്‍ നടപ്പാക്കേണ്ട സാഹചര്യത്തിലാണ്. വീണ്ടും പൂര്‍ണ്ണ അടച്ചു പൂട്ടല്‍ ഉണ്ടാകുന്ന സാഹചര്യംഒഴിവാക്കാനാണ് സംസ്ഥാനം ശ്രമിക്കുന്നത്. എന്നാല്‍ ജനങ്ങള്‍ ഒരു രീതിയിലും സഹകരിച്ചില്ലെങ്കില്‍ മറ്റ് വഴികള്‍ ഇല്ലാതെ വരുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Leave A Reply

Your email address will not be published.

error: Content is protected !!