ഫാര്‍മേഴ്സ് പ്രൊഡ്യൂസേഴ്സ് കമ്പനിയുടെ ലോഗോ പ്രകാശനം ചെയ്തു

0

വയനാട് സ്പൈസസ് ആന്‍ഡ് ആഗ്രോ ഫാര്‍മേസ് പ്രൊഡ്യൂസേഴ്സ് കമ്പനിയുട
ലോഗോ പ്രകാശനം ചെയ്തു. കല്‍പ്പറ്റ എസ് കെ എം ജെ സ്‌കൂള്‍ ഗ്രൗണ്ടിലെ എന്റെ കേരളം പ്രദര്‍ശന വിപണമേളയില്‍ ജില്ലാ കളക്ടര്‍ ഡോ.രേണുരാജ് ചടങ്ങ് നിര്‍വഹിച്ചു.
‘10000 കര്‍ഷക ഉത്പാദക സംഘങ്ങളുടെ രൂപികരണ പദ്ധതി ‘ പ്രകാരം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ പിന്തുണയില്‍ കല്‍പ്പറ്റ ബ്ലോക്കിലെ സുഗന്ധവിള കര്‍ഷകരെ കേന്ദ്രീകരിച്ച് ആരംഭിച്ച കമ്പനിയാണ് വയനാട് സ്പൈസസ് ആന്‍ഡ് ആഗ്രോ ഫാര്‍മേഴ്സ് പ്രൊഡ്യൂസേഴ്സ് കമ്പനി.

ഡബ്ല്യുഎസ്എ എഫ്.പി.സി.എല്‍ ചെയര്‍മാന്‍ മുഹമ്മദ് അലി, കമ്പനി ഡയറക്ടര്‍മാരായ ഉണ്ണികൃഷ്ണന്‍, ടെസ്സി ജേക്കബ്, ജോസ് കാരിക്കല്‍, ജോസ് അഗസ്റ്റിന്‍, റോബിന്‍സണ്‍ ആന്റണി, വിനോദ് വര്‍ഗീസ്, വ്യവസ്യായ വകുപ്പ് ജനറല്‍ മാനേജര്‍ ലിസിയാമ്മ സാമുവല്‍, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ഷെറിന്‍ മുള്ളര്‍ ,വൈത്തിരി – പൊഴുതന കൃഷി ഓഫിസര്‍മാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

 

Leave A Reply

Your email address will not be published.

error: Content is protected !!