മീനങ്ങാടി പഞ്ചായത്തില്‍ ലഹരിക്കെതിരെയുള്ള പ്രചരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഒരു മാസം നീണ്ടുനില്‍ക്കുന്ന ലഹരിക്കെതിരെ വര ഓപ്പണ്‍ ക്യാന്‍വാസ് സംഘടിപ്പിച്ചു.ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പത്താം തരത്തില്‍ പഠിക്കുന്ന എല്‍.സഞ്ജയ് ചിത്രം വരച്ച് ക്യാമ്പയിന്‍ ഉദ്ഘാടനം ചെയ്തു. തെരുവ് നാടകം, കിറ്റി ഷോ, പെനാല്‍ട്ടി ഷൂട്ടൗട്ട്, ലഹരി വിരുദ്ധ പ്രതിഞ്ജ എന്നിവയാണ് ബോധവത്കരണ പരിപാടികളില്‍ ഉള്‍പ്പെടുത്തിയത്.
ഗ്രാമപഞ്ചായച്ച് പ്രസിഡണ്ട് കെ.ഇ.വിനയന്‍, ബേബി വര്‍ഗ്ഗീസ്, ഉഷ രാജേന്ദ്രന്‍, പി.വാസുദേവന്‍, ഡിസ്ട്രിക്ട് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ ടി.യു.സ്മിത, അഞ്ജു കൃഷ്ണ, മുഫീത തെസ്‌നി, ലിസി പൗലോസ്, ശാന്തി സുനില്‍, ടി.എസ് ജനീവ്, ടി.പി.ഷിജു സുനിഷ മദുസൂധനന്‍ ജിഷ്ണു രാജ് എന്നിവര്‍ പങ്കെടുത്തു.