നാളെ മുതല്‍ നിയമം ലംഘിച്ചാല്‍ പിടിവീഴും

0

ഗതാഗത നിയമ ലംഘനങ്ങള്‍ കണ്ടെത്താനുള്ള മോട്ടോര്‍ വാഹന വകുപ്പിന്റെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ അധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന ക്യാമറകള്‍ നാളെ മിഴി തുറക്കും. സംസ്ഥാനവ്യാപകമായി 726 ആര്‍ട്ടിഫിഷ്യല്‍ ക്യാമറകളാണ് സ്ഥാപിച്ചിരിക്കുന്നത്. ക്യാമറകളുടെ പ്രവര്‍ത്തനോദ്ഘാടനം നാളെ വൈകിട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.ദേശീയ,സംസ്ഥാന പാതകളില്‍ കാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇതില്‍ 675 എണ്ണം ഹെല്‍മെറ്റ്, സീറ്റ്ബെല്‍റ്റ് എന്നിവ ധരിക്കാതെയുള്ളവരെ കണ്ടെത്തുന്നതിനും അപകടം ഉണ്ടാക്കിയ ശേഷം കടന്നുകളയുന്ന വാഹനങ്ങളെ കണ്ടെത്തുന്നതിനുമുള്ളവയാണ്.

ഇത്തരം നിയമ ലംഘനങ്ങള്‍ക്കും മഞ്ഞവര മുറിച്ചുകടക്കല്‍, വളവുകളില്‍ വരകളുടെ അതിര്‍ത്തി ലംഘിച്ച് ഓവര്‍ടേക്കിങ് എന്നിവയ്ക്കും ഇപ്പോഴത്തെ പിഴതന്നെയാകും ചുമത്തുക. എല്ലാ ജില്ലകളിലും കണ്‍ട്രോള്‍ റൂം ഉണ്ടായിരിക്കും. ക്യാമറയില്‍ പതിയുന്ന നിയമ ലംഘനങ്ങള്‍ അതാത് സമയങ്ങളില്‍ വാഹന ഉടമയുടെ മൊബൈലിലേക്ക് സന്ദേശമായി അയയ്ക്കും.

Leave A Reply

Your email address will not be published.

error: Content is protected !!