മെഡിക്കല്‍, എന്‍ജിനീയറിങ്: ആദ്യദിനം 6000 അപേക്ഷകര്‍

0

കേരളത്തിലെ എന്‍ജിനീയറിങ്, മെഡിക്കല്‍, ഫാര്‍മസി, ആര്‍ക്കിടെക്ചര്‍ ബിരുദ കോഴ്‌സുകളിലേക്ക് ഇന്നലെ വൈകിട്ടു വരെ ആറായിരത്തോളം വിദ്യാര്‍ഥികള്‍ അപേക്ഷിച്ചു. ഇന്നലെ പുലര്‍ച്ചെ മൂന്നിനു പ്രവേശനപരീക്ഷാ കമ്മിഷണറുടെ വെബ്‌സൈറ്റ് സജ്ജമായി പിന്നാലെതന്നെ അപേക്ഷകള്‍ ലഭിച്ചുതുടങ്ങി. 21നു വൈകിട്ട് 5 വരെയാണു സമയം. പ്രോസ്‌പെക്ടസും പ്രസിദ്ധീകരിച്ചിട്ടുണ്ട്.ഓണ്‍ലൈന്‍ അപേക്ഷാരീതി സംബന്ധിച്ച് അധികൃതര്‍ വിദ്യാര്‍ഥികളുമായി നടത്തിയ ആശയവിനിമയം യുട്യൂബിലുണ്ട്. 2 ദിവസത്തിനുള്ളില്‍ കൈറ്റ് വിക്ടേഴ്‌സ് ചാനലിലും വിഡിയോ കാണാം

Leave A Reply

Your email address will not be published.

error: Content is protected !!