മാനന്തവാടിയില്‍ വിളംബര ജാഥ നടത്തി

0

എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ പ്രചരണാര്‍ത്ഥം മാനന്തവാടിയില്‍ നടന്ന വിളംബര ജാഥ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. മാനന്തവാടി ബ്ലോക്ക് ഓഫീസ് പരിസരത്ത് നിന്ന് ആരംഭിച്ച ജാഥ നഗരം ചുറ്റി മാനന്തവാടി ഗാന്ധി പാര്‍ക്കില്‍ സമാപിച്ചു.ജനപ്രതിനിധികള്‍, രാഷ്ട്രീയ പ്രതിനിധികള്‍,വിവിധ വകുപ്പ് ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

വാദ്യഘോഷങ്ങളുടെയും വജ്രജൂബിലി കലാകാരന്‍മാര്‍ അണിയിച്ചൊരുക്കിയ നാടന്‍ കലാരൂപങ്ങളുടെയും അകമ്പടിയോടെ നടന്ന വിളംബരജാഥക്ക് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിന്‍ ബേബി, വൈസ് പ്രസിഡണ്ട് എ.കെ ജയഭാരതി, മുനിസിപ്പാലിറ്റി കൗണ്‍സിലര്‍മാരായ അബ്ദുള്‍ ആസിഫ്, വി.ആര്‍ പ്രവീജ്, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ഭാരവാഹികളായ കെ.വി വിജോള്‍, പി കല്യാണി, തഹസില്‍ദാര്‍ എം ജെ അഗസ്റ്റിന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Leave A Reply

Your email address will not be published.

error: Content is protected !!