കാലം പഴയതല്ല. സൗകര്യങ്ങളും ആശയങ്ങളുമെല്ലാം മാറി. അതിനൂതനമായ സാങ്കേതിക മുന്നേറ്റങ്ങള്‍ പഠനക്രമങ്ങളെയെല്ലാം പരിഷ്‌കരിക്കുന്നു. കണിയാമ്പറ്റ മോഡല്‍ റസിഡന്‍ഷ്യല്‍ വിദ്യാലയത്തിലെ കുട്ടികള്‍ക്ക് മുന്നില്‍ ഒരേ സമയം വഴികാട്ടിയും ഗുരുനാഥനുമായാണ് പട്ടിക വര്‍ഗ്ഗ വികസന വകുപ്പ് മന്ത്രി കെ.രാധാകൃഷ്ണന്‍ എത്തിയത്. ഗോത്ര മേഖലയുടെ ഉന്നമനത്തിനായി ഒട്ടനവധി പദ്ധതികളും സൗകര്യങ്ങളും സര്‍ക്കാര്‍ എത്തിക്കുകയാണ്. ഈ സാഹചര്യങ്ങളെയെല്ലാം നേട്ടമാക്കാന്‍ പുതിയ തലമുറകളിലെ ഗോത്ര മേഖലയിലെ കുട്ടികള്‍ക്ക് കഴിയണം.
ഗോത്ര തലമുറകള്‍ പിന്നോട്ട് നടക്കേണ്ടവരല്ല. വീടുകളും വിദ്യാഭ്യാസ സാഹചര്യങ്ങളുമെല്ലാം മാറുകയാണ്. ഒരു കാലത്ത് പുക മണക്കുന്ന കൂരകളില്‍ കുടുങ്ങിപ്പോയവരാണ് ആദിവാസി സമൂഹത്തിലെ മുന്‍ തലമുറകള്‍, മികച്ച പാര്‍പ്പിടവും വിദ്യാഭ്യാസ സാഹചര്യങ്ങളും ഇവര്‍ക്ക് പ്രാപ്യമായിരുന്നില്ല. ഇന്ന് സമൂഹത്തിന്റെ ഉന്നത വിദ്യാഭ്യാസ രംഗത്ത് പോലും ചുവടുറപ്പിക്കാനുള്ള എല്ലാ സൗകര്യങ്ങളും ഇവിടെ സംജാതമായിരിക്കുകയാണ്. ഒരു മണിക്കൂറോളം നീണ്ടു പോയ കുട്ടികളുമായുള്ള സംവാദത്തില്‍ മന്ത്രി വളര്‍ച്ചയുടെ ഓരോ ഘട്ടങ്ങളും അക്കമിട്ടു പറഞ്ഞു. ആദിവാസി സമൂഹം ഇക്കാലത്തും നേരിടുന്ന വെല്ലുവിളികള്‍ അതിജീവിക്കാന്‍ പുതിയ തലമുറയക്ക് ഏറെ ചെയ്യാനാകും.
സമൂലമായ മാറ്റമാണ് ലക്ഷ്യം. ജീവിത വഴികളില്‍ വന്നിപെട്ടേക്കാവുന്ന വെല്ലുവിളികളെ നേരിടാന്‍ കുട്ടികളെ പ്രാപ്തരാക്കാന്‍ അദ്ധ്യാപകര്‍ക്ക് കഴിയണം. മികച്ച അദ്ധ്യാപകരുടെ അക്ഷീണമായ പ്രവര്‍ത്തനം ഇതിനെല്ലാം ശക്തിപകരും. ലഹരി ഉപഭോഗം തുടങ്ങിയ ദുശ്ശീലങ്ങള്‍ ജീവിത സ്വപ്നങ്ങളെ ശിഥിലമാക്കും. നല്ല പാഠങ്ങളാകട്ടെ ഇനിയുള്ള നാളുകള്‍ എന്നാശംസസിച്ചാണ് മന്ത്രി കെ.രാധാകൃഷ്ണന്‍ എം.ആര്‍.എസ്സിന്റെ പടിയിറങ്ങിയത്. സംസ്ഥാനത്തെ ഏറ്റവും മികച്ച എം.ആര്‍.എസ്സുകളില്‍ ഒന്നാണ് കണിയാമ്പറ്റ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍. പത്താം തരം, ഹയര്‍ സെക്കന്‍ഡറി ഉയര്‍ന്ന വിജയം നേടിയ ഇവിടുത്തെ വിദ്യാര്‍ത്ഥികളെ പ്രത്യേകമായി അഭിനന്ദിക്കാനും മന്ത്രി മറന്നില്ല.
…………….