ജില്ലയില്‍ കാട്ടാനകളുടെ സെന്‍സസ് ആരംഭിച്ചു.
ആറ് വര്‍ഷത്തിന് ശേഷമാണ് കാട്ടാനകളുടെ സെന്‍സസ് നടക്കുന്നത്. 54 ബ്‌ളോക്കുകളായി തിരിച്ചാണ് 3 ദിവസങ്ങളിലായി ആനകളുടെ കണക്കെടുപ്പ് നടക്കുന്നത്.വയനാട് വന്യജീവി സങ്കേതത്തില്‍ 23 ഉം സൗത്ത് വയനാട് ഡിവിഷനില്‍ 17 ഉം നോര്‍ത്ത് വയനാട് ഡിവിഷനില്‍ 14 ബ്ലോക്കുകളുമാണ് ഉള്ളത്.ഇഡിസി,വിഎസ്എസ് ജീവനക്കാരുള്‍പ്പെടെ 3 പേരാണ് ഒരു ബ്ലോക്കിലുണ്ടാവുക.ആദ്യ ദിനത്തില്‍ ബ്ലോക്ക് തിരിച്ചുള്ള കണക്കെടുപ്പും, രണ്ടാം ദിനത്തില്‍ ആന പിണ്ഡങ്ങള്‍ കണ്ടെത്തിയ കണക്കെടുപ്പും, മുന്നാം ദിനത്തില്‍ കാട്ടാനകളുടെ വയസ്, സെക്‌സ് എന്നിവ കണ്ടെത്തുന്നതിനായി ജലസോ ത്രസ്സുകള്‍ കേന്ദ്രീകരിച്ച് വനത്തിലെ തോടുകള്‍, പുഴകള്‍ എന്നിവിടങ്ങളിലുമാണ് കണക്കെടുപ്പ് നടക്കുന്നത്. 2017 ലാണ് അവസാനമായി സംസ്ഥാനത്ത് കാട്ടാനകളുടെ കണക്കെടുപ്പ് നടന്നത്. വയനാട് എലിഫന്റ് റിസര്‍വ്വില്‍ ഉള്‍പ്പെട്ട കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട്, കോഴിക്കോട് ജില്ലയിലെ താമരശ്ശേരി എന്നിവിടങ്ങളിലായി 930 ആനകളെയാണ് കണ്ടെത്തിയത്.കണ്‍സര്‍വേഷന്‍ ബയോളജിസ്റ്റുകളായ ഒ വിഷ്ണു, ക്ലിന്‍സ് പി ജോസ് എന്നിവരാണ് സെന്‍സസിന് ആവശ്യമായ സാങ്കേതിക സഹായങ്ങള്‍ നല്‍കുന്നത്,നോര്‍ത്ത്, സൗത്ത് വയനാട് ഡിഎഫ്ഒമാരായ മാര്‍ട്ടിന്‍ ലെവല്‍, ഷജ് ന കരീം, വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ എം അബ്ദുള്‍ അസീസ് എന്നിവരുടെ നേതൃത്വത്തിലാണ് കണക്കെടുപ്പ്.പറമ്പിക്കുളം ടൈഗര്‍ കണ്‍സര്‍വേഷന്‍ ഫൗണ്ടേഷനാണ് ശേഖരിക്കുന്ന വിവരങ്ങള്‍ കൈമാറുക. ഇവിടെ നിന്നാണ് കണക്കെടുപ്പ് സംബന്ധിച്ച അന്തിമ വിവരങ്ങള്‍ തയ്യാറാക്കുക