സംസ്ഥാനത്ത് മില്‍മ പാലിന്റെ വില കൂട്ടി. കൊഴുപ്പു കൂടിയ പാലായ മില്‍മ റിച്ച് (പച്ച കവര്‍) അരലിറ്റര്‍ പാക്കറ്റിന് 29 രൂപയില്‍ നിന്ന് 30 രൂപയായും കൊഴുപ്പു കുറഞ്ഞ മില്‍മ സ്മാര്‍ട് ഡബിള്‍ ടോണ്‍സ് (മഞ്ഞ കവര്‍) അരലിറ്റര്‍ പാക്കറ്റിന് 24 രൂപയില്‍ നിന്ന് 25 രൂപയായുമാണ് കൂട്ടിയത്. പുതുക്കിയ വില വര്‍ധന ഇന്നു മുതല്‍ പ്രാബല്യത്തില്‍ വരും. രണ്ടിനം നീല പാക്കറ്റുകളിലുള്ള പാലിന് വില വര്‍ധിപ്പിച്ചിട്ടില്ല