അരി വണ്ടി പര്യടനം തുടങ്ങി
വിപണിയിലെ അരി വില നിയന്ത്രിക്കല്‍ സപ്ലൈക്കോ അരി വണ്ടി പര്യടനം തുടങ്ങി. ഇന്നും നാളെയുമായി തിരുനെല്ലി പഞ്ചായത്തിലാണ് വണ്ടി പര്യടനം നടത്തുക.മാനന്തവാടി സപ്ലൈക്കോ ഡിപ്പോ പരിസരത്ത് ഒ.ആര്‍.കേളു എം.എല്‍.എ ഫ്‌ളാഗ് ഓഫ് ചെയ്തു.താലൂക്ക് സപ്ലൈ ഓഫീസര്‍ നിതിന്‍ മാത്യൂസ് കുര്യന്‍ അധ്യക്ഷനായിരുന്നു.ഡിപ്പോ മാനേജര്‍ ഇ.എം സുമേഷ് സംസാരിച്ചു.