പാതയോരത്തെ കൂട്ടിയിട്ടിരിക്കുന്ന മരങ്ങള്‍ നീക്കാന്‍ നടപടി വേണം

0

മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്തിലെ ഉദയക്കവല -സുരഭിക്കവല റോഡില്‍ ആഴ്ചകളായി കൂട്ടിയിട്ടിരിക്കുന്ന ലോഡ് കണക്കിന് മരങ്ങള്‍ വാഹനയാത്രകര്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും ബുദ്ധിമുട്ട് ഉണ്ടാക്കുന്നതായി പരാതി. ദിവസങ്ങളായി റോട്ടിലേക്കു ഇറക്കി മരങ്ങള്‍ ഇട്ടിട്ടും അധികൃതര്‍ കണ്ടില്ലെന്നു നടിക്കുകയാണെന്നും. എത്രയും വേഗം മരങ്ങള്‍ പാതയോരത്ത് നിന്ന് മാറ്റി റോഡ് ഗതാഗത യോഗ്യമാക്കാന്‍ നടപടി വേണമെന്നും സിപിഐ(എം )ഉദയക്കവല ബ്രാഞ്ച് കമ്മിറ്റി ആവിശ്യപെട്ടു. സിപി വിന്‍സെന്റ് ഉദ്ഘാടനം ചെയ്തു, കെ കെ ഹരിദാസ് അധ്യക്ഷനായിരുന്നു.പി രമേശന്‍, എം എം ജോസ്,പി എ കൃഷ്ണന്‍ കുട്ടി,ഉണ്ണി കുട്ടന്‍ മാസ്റ്റര്‍,കെ എസ് മോഹനന്‍, ഇ കെ തങ്കച്ചന്‍, ഷിജു, യമുന, സജേഷ് ചാലിപ്പറമ്പില്‍, ബിജു മനക്കത്തോട്ടത്തില്‍, ഷാജി തോണ്ട് കുഴിയില്‍, ബീന സജി,രമേശ് മനയില്‍, സജി,നിഷാദ് പി കെ, തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!