മകരവിളക്ക് ഇന്ന്

0

ഭക്തലക്ഷങ്ങള്‍ക്കു ദര്‍ശന സുകൃതത്തിന്റെ പുണ്യവുമായി ശബരിമലയില്‍ ഇന്ന് മകരവിളക്ക്. തിരുവാഭരണം ചാര്‍ത്തി ദീപാരാധന നടക്കുമ്പോഴും കിഴക്കന്‍ ചക്രവാളത്തില്‍ മകര നക്ഷത്രം ഉദിക്കുമ്പോഴും ജ്യോതി തെളിയുമ്പോഴും തീര്‍ഥാടകര്‍ക്കു ഭക്തി പകരുന്ന കുളിരാണ്. സംക്രമ സന്ധ്യയുടെ പുണ്യം നികരാനായി കര്‍പ്പൂര ദീപങ്ങളും തൊഴുകൈകളുമായി അയ്യപ്പന്റെ പൂങ്കാവനമാകെ പര്‍ണശാലകള്‍ കെട്ടി ഭക്തര്‍ കാത്തിരിക്കുകയാണ്.ശബരിമലന്മ പൊന്നമ്പലവാസന്റെ മണ്ണിലും വിണ്ണിലും ഇന്നു മകരവിളക്ക്. ശരണമന്ത്രങ്ങളുട താഴ്വാരം ഭക്തിയുടെ കൊടുമുടിയില്‍. മകരജ്യോതി കാണാവുന്ന സ്ഥലങ്ങളെല്ലാം ഭക്തരെക്കൊണ്ടു നിറഞ്ഞു. സന്നിധാനത്തും പരിസരത്തുംമാത്രം ഒരു ലക്ഷത്തിലേറെപ്പേര്‍ തമ്പടിച്ചിട്ടുണ്ട്.പമ്പ വിളക്കും പമ്പസദ്യയും കഴിഞ്ഞു തീര്‍ഥാടക സംഘങ്ങള്‍ കൂട്ടത്തോടെ സന്നിധാനത്തേക്കു മലകയറി എത്തിയതോടെ പതിനെട്ടാംപടി കയറാന്‍ വലിയ നടപ്പന്തലിലെ നീണ്ട നിര. സംക്രമ സന്ധ്യയില്‍ അയ്യപ്പസ്വാമിക്കു ചാര്‍ത്താനുള്ള തിരുവാഭരണവുമായുള്ള ഘോഷയാത്ര ഇന്നു വൈകിട്ട് 6.20നുശേഷം സന്നിധാനത്തെത്തും. തന്ത്രി കണ്ഠര് രാജീവര്, മേല്‍ശാന്തി കെ.ജയരാമന്‍ നമ്പൂതിരി എന്നിവര്‍ ചേര്‍ന്നു ശ്രീകോവിലിലേക്ക് ഏറ്റുവാങ്ങും.ശബരിമലയില്‍ മകര സംക്രമ പൂജയ്ക്കായി അയ്യപ്പ സ്വാമിയേയും ശ്രീകോവിലും ഒരുക്കുന്നതിന്റെ ഭാഗമായി വൈകിട്ട് തന്ത്രി കണ്ഠര് രാജീവരുടെ കാര്‍മികത്വത്തില്‍ നടന്ന പ്രാസാദ ശുദ്ധി. മേല്‍ശാന്തി അയ്യപ്പ വിഗ്രഹത്തില്‍നിന്നു തിരുവാഭരണങ്ങള്‍ മാറ്റിയശേഷം കവടിയാര്‍ കൊട്ടാരത്തില്‍ നിന്നു കൊടുത്തുവിട്ട അയ്യപ്പ മുദ്രയിലെ നെയ്യ് സംക്രമവേളയില്‍ അഭിഷേകം ചെയ്യും. അത്താഴപൂജയ്ക്കു ശേഷം മാളികപ്പുറത്തുനിന്നുള്ള എഴുന്നള്ളത്തു തുടങ്ങും.അപകടങ്ങള്‍ ഒഴിവാക്കാന്‍ പൊലീസിന്റെ നേതൃത്വത്തില്‍ വിപുലമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. തീര്‍ഥാടകരുടെ മടക്കയാത്രയ്ക്കായി 1000 ബസുകള്‍ കെഎസ്ആര്‍ടിസി ക്രമീകരിച്ചിട്ടുണ്ട്. തീര്‍ഥാടകര്‍ക്ക് 19 വരെയാണ് ദര്‍ശനം. തീര്‍ഥാടനത്തിനു സമാപനം കുറിച്ച് 20ന് രാവിലെ 6.30ന് ക്ഷേത്രനട അടയ്ക്കും.

 

Leave A Reply

Your email address will not be published.

error: Content is protected !!