പ്ലാസ്റ്റിക് കൂട്ടിയിട്ട് കത്തിച്ചു. നടപടിയെടുത്ത് ആരോഗ്യവകുപ്പ്. 25000 രൂപ പിഴയിട്ട് മീനങ്ങാടി ഗ്രാമപഞ്ചായത്ത്.

0

മീനങ്ങാടി കൊളഗപ്പാറ മലബാര്‍ ആര്‍ക്കേഡിന് സമീപത്തായാണ് കഴിഞ്ഞ ദിവസം മുതല്‍ പ്ലാസ്റ്റിക് കൂട്ടിയിട്ട് കത്തിച്ചത്.കൊളഗപ്പാറ ദേശീയപാതയോട് ചേര്‍ന്ന് കിടക്കുന്ന ബില്‍ഡിംഗിന് സമീപത്ത് നിന്നും പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ട മീനങ്ങാടി ആരോഗ്യ വകുപ്പ് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഗീതയുടെ നേതൃത്വത്തിലുള്ള ടീമംഗങ്ങളാണ് സ്ഥലത്ത് പരിശോധന നടത്തി 25000രൂപ പിഴയിട്ടു. മീനങ്ങാടി ഗ്രാമപഞ്ചായത്തില്‍ പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ അലക്ഷ്യമായി കൈകാര്യം ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഗീത പറഞ്ഞു.

 

Leave A Reply

Your email address will not be published.

error: Content is protected !!