പതിനെട്ട് വയസിന് മുകളിലുള്ള വാര്‍ഡിലെ മുഴുവന്‍ ആളുകള്‍ക്കും സൗജന്യ ഇന്‍ഷൂറന്‍സ് ഏര്‍പ്പെടുത്തി ഗ്രാമപഞ്ചായത്ത് മെമ്പര്‍.നെന്മേനി ഗ്രാമപഞ്ചായത്ത് മലങ്കര നാലാം വാര്‍ഡ് മെമ്പറും പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ റ്റിജി ചെറുതോട്ടിലാണ് തന്റെ വാര്‍ഡിലുള്ളവര്‍ക്ക് സൗജന്യമായി രണ്ട് ലക്ഷം രൂപയുടെ അപകട മരണ ഇന്‍ഷുറന്‍സ് പാക്കേജ് ഏര്‍പ്പെടുത്തുന്നത്.കേന്ദ്ര സര്‍ക്കാര്‍ ബാങ്ക് അക്കൗണ്ട് ഉടമകളായ വരിലൂടെ നടപ്പാക്കുന്ന സുരക്ഷ ഭീമയോജന്‍ പദ്ധതി വഴിയാണ് ഇന്‍ഷൂറന്‍സ് നല്‍കുന്നത്.
ഇതിനുള്ള പ്രീമിയം തുക കണ്ടെത്തി അടക്കുമെന്ന് റ്റിജി ചെറുതോട്ടില്‍ പറഞ്ഞു.നാലാം വാര്‍ഡില്‍ 1674 വോട്ടര്‍മാരാണുള്ളത്.18 വയസിനും 70 വയസിനും ഇടയിലുള്ള വോട്ടില്ലാത്തവരെയും കണക്കാക്കുമ്പോള്‍ 2000 ത്തില്‍ അധികം ആളുകള്‍ ഇന്‍ഷൂറന്‍സ് പരിരക്ഷ ഉള്ളവരായി മാറും.ഈ മാസം 31 നുള്ളില്‍ കുടുംബശ്രീ അംഗങ്ങളുടെ സഹകരണത്തോടെ വീടുകള്‍ കയറിയിറങ്ങി ഫോമുകള്‍ പൂരിപ്പിച്ചു വാങ്ങി പദ്ധതി പൂര്‍ത്തീകരിക്കും. അപകട സാധ്യത ഏറെയുള്ള ലോകത്ത് ആളുകള്‍ ഒരു പക്ഷെ മരണപ്പെട്ടാല്‍ കുടുംബാംഗങ്ങള്‍ക്ക് സാമ്പത്തിക സുരക്ഷയുണ്ടാവുന്ന പദ്ധതി ആയതിനാലാണ് ഇത്തരമൊരു പ്രവര്‍ത്തനവുമായി മുന്നിട്ടിറങ്ങിയതെന്ന് റ്റിജി ചെറുതോട്ടില്‍ പറഞ്ഞു. ഓരോ ജീവനും വിലപ്പെട്ടതായതിനാല്‍ തന്നെ മുഴുവന്‍ ആളുകളെയും തന്റെ നേതൃത്വത്തില്‍ പണം കണ്ടെത്തി പദ്ധതിയില്‍ ചേര്‍ക്കുകയാണ്.