ജനനമരണ രജിസ്‌ട്രേഷന്‍ മുടങ്ങിയിട്ട് ഒരു മാസം
നഗരസഭയുടെ ജനനമരണ കിയോസ്‌കില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്ററില്ലാതായിട്ട് മാസങ്ങളായി.ഓഫീസ് പ്രവര്‍ത്തനങ്ങള്‍ക്കുള്ള ജീവനക്കാരെ നിയമിക്കുന്നതില്‍ ഗ്രൂപ്പ് വീതം വെക്കലും വിലപേശലുമാണ് നഗരസഭയില്‍ നടക്കുന്നത്. രണ്ട് ശുചീകരണ തൊഴിലാളികളെ നിയമിക്കുന്നതിന് കൂടിക്കാഴ്ച നടത്തി മാസങ്ങള്‍ കഴിഞ്ഞിട്ടും നിയമനം നടത്തിയിട്ടില്ല.. മൂന്ന് തവണ മാര്‍ക്ക് ലിസ്റ്റ് തിരുത്തിയിട്ടും ആളെയുറപ്പിക്കാതെ ഭരണ സമിതി വട്ടം ചുറ്റുകയാണ്.
വയനാട് മെഡിക്കല്‍ കോളേജടക്കം നിരവധി ആശുപത്രികള്‍ മാനന്തവാടി നഗരസഭ പരിധിയിലുണ്ട്. കോവിഡ് മരണങ്ങളുള്‍പ്പെടെയുള്ള മരണങ്ങളും, അസ്വാഭാവിക മരണങ്ങളും മാനന്തവാടി നഗരസഭയിലാണ് രജിസ്റ്റര്‍ ചെയ്യുന്നത്. തൊട്ടടുത്ത ജില്ലകളില്‍ നിന്നും തമിഴ് നാട് കര്‍ണ്ണാടക തുടങ്ങിയ അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുമെല്ലാമുള്ള ആളുകളാണ് വിവിധ രജിസ്‌ടേഷനുകള്‍ക്കായി നഗരസഭയെ ആശ്രയിക്കുന്നത്. ജനന മരണവിഭാഗം കിയോസ്‌കിലെ ഡാറ്റാ എന്‍ട്രി ഓപ്പറേറ്ററെ നിയമിക്കാത്തതാണ് സ്ഥിതി ഗുരുതരമാക്കുന്നത്.
രണ്ട് ദിവസത്തിനകം ഈ കാര്യത്തിന് തീരുമാനമാക്കണമെന്ന് ആവശ്യപ്പെട്ട് എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ നഗരസഭ സെക്രട്ടറിക്ക് കത്ത് നല്‍കിയിട്ടുണ്ട്. തീരുമാനമാകാത്ത പക്ഷം നഗരസഭയില്‍ എല്‍ ഡി എഫ് കൗണ്‍സിലര്‍മാര്‍ സത്യാഗ്രഹമിരിക്കുമെന്നും വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. എല്‍ ഡി എഫ് പാര്‍ലിമെന്ററി പാര്‍ട്ടി നേതാവ് അബ്ദുള്‍ ആസിഫ്, വി കെ സുലോചന,വിപിന്‍ വേണുഗോപാല്‍, സീമന്ദിനി സുരേഷ്, തുടങ്ങിയവര്‍ പങ്കെടുത്തു.