വന്യമൃഗശല്യം പരിഹരിക്കുക പ്രധാനമന്ത്രിക്ക് നിവേദനവുമായി എല്‍.ഡി.എഫ്
വയനാട്ടില്‍ രൂക്ഷമായ വന്യമൃഗശല്യം പരിഹരിക്കുന്നതിന് പ്രധാനമന്ത്രിയുടെ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് എല്‍.ഡി.എഫ് ശേഖരിച്ച ഒപ്പുകള്‍ മാനന്തവാടിയില്‍ സി.പി.ഐ.എം ജില്ലാ സെക്രട്ടറി പി. ഗഗാറിന്‍ ഏറ്റുവാങ്ങി.1972 ലെ കേന്ദ്ര വനനിയമത്തില്‍ കാലോചിതമായ മാറ്റം വരുത്തുക, അധികമുള്ള വന്യമൃഗങ്ങളെ മാറ്റി പാര്‍പ്പിക്കുക, പന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കുക, തേക്ക് ,ലൂക്കാലി മരങ്ങള്‍ വെട്ടിമാറ്റുക, കാടും നാടും വേര്‍തിരിക്കുന്നതിനാവശ്യമായ ഫണ്ട് അനുവദിക്കുക, വന്യമൃഗ ആക്രമണത്തിനിരയാവുന്നവരുടെ നഷ്ടപരിഹാര തുക വര്‍ദ്ധിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ മുന്‍നിറുത്തിയാണ് പ്രധാനമന്ത്രിക്ക് എല്‍.ഡി.എഫ് നിവേദനം നല്‍കുന്നത്.മാനന്തവാടി പോസ്റ്റാഫീസ് പരിസരത്ത് ചേര്‍ന്ന ഒപ്പ് സ്വീകരണ പരിപാടിയില്‍ ശോഭരാജന്‍ അധ്യക്ഷയായിരുന്നു. കെ.വി സണ്ണി , പി.കെ സുരേഷ്, പി.ടി ബിജു, ടോണി ജോണ്‍ ,എം. രജീഷ്, ശ്യാം മുരളി തുടങ്ങിയവര്‍ സംസാരിച്ചു.