ഉഷസ് സ്വാശ്രയ സംഘം  വാര്‍ഷിക സംഗമം  സംഘടിപ്പിച്ചു

0

ശ്രേയസ് കാര്യമ്പാടി യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ഉഷസ് സ്വാശ്രയ സംഘം 25-ാം വാര്‍ഷിക സംഗമം വിപുലമായി നടത്തി.ശ്രേയസ് രൂപത എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാദര്‍ ഡേവിഡ് ആലിങ്കല്‍, ബത്തേരി മേഖല ഡയറക്ടര്‍ ഫാദര്‍ ബെന്നി പനച്ചിപ്പറമ്പില്‍, യൂണിറ്റ് ഡയറക്ടര്‍ ഫാദര്‍ മാത്യു പാലക്കപ്രായില്‍ എന്നിവര്‍ക്ക് ചടങ്ങില്‍ സ്വീകരണം നല്‍കി.ഉഷസ് സ്വാശ്രയ സംഘം രജത ജൂബിലി കലണ്ടര്‍ ചടങ്ങില്‍ പ്രകാശനം ചെയ്തു. സ്വാശ്രയ സംഘം സ്ഥാപക അംഗമായ സരോജിനിയമ്മയെയും ഉഷസ്സ് സംഘാംഗങ്ങളെയും ചടങ്ങില്‍ മൊമെന്റോ നല്‍കി ആദരിച്ചു. ശ്രേയസിന്റെ കീര്‍ത്തി യൂണിറ്റ് അംഗങ്ങള്‍ തീര്‍ത്തും ജൈവ രീതിയില്‍ ഉല്‍പാദിപ്പിച്ച പച്ചക്കറിയുടെ വിപണന ഉല്‍ഘാടനവും ചടങ്ങില്‍ നടത്തി.വിവിധ കലാപരിപാടികള്‍ക്ക് ശേഷം സ്‌നേഹവിരുന്നോടെയാണ് രജത ജൂബിലി സംഗമത്തിന് സമാപനമായത്. മേഖല പ്രോഗ്രാം ഓഫീസര്‍ പോള്‍ പി.എഫ്, യൂണിറ്റ് പ്രസിഡണ്ട് ടി.ഒ പൗലോസ്, ലിയോണ തുടങ്ങിയവര്‍ സംസാരിച്ചു

Leave A Reply

Your email address will not be published.

error: Content is protected !!