തെരുവുനായ ശല്യം രൂക്ഷം: പശു കിടാവിനെ തെരുവുനായ്ക്കള്‍ ആക്രമിച്ചു കൊന്നു
മാനന്തവാടി എരുമത്തെരുവിലും പരിസരത്തും തെരുവുനായ ശല്യം രൂക്ഷം. നേതാജി റോഡിലെ കട്ടക്കയം തോമസിന്റെ മൂന്നു മാസം പ്രായമുളള പശു കിടാവിനെ തെരുവുനായ്ക്കള്‍ ആക്രമിച്ചു കൊന്നു. ഇന്ന് പുലര്‍ച്ചെ രണ്ടരയോടെയാണ് സംഭവം. കഴിഞ്ഞയാഴ്ച ഇവരുടെ അയല്‍വാസിയുടെ രണ്ടു പശുവിനേയും തെരുവ് നായ്ക്കള്‍ കൊന്നിരുന്നു. അക്രമാസക്തരായ തെരുവ് നായ്ക്കളെ പിടികൂടുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.