പൂതാടി പഞ്ചായത്ത് ബസ് സ്റ്റാന്‍ഡില്‍ കൂട്ടിയിട്ടിരുന്ന മാലിന്യങ്ങള്‍ നീക്കം ചെയ്തു ഹരിത കര്‍മ്മ സേനാംഗങ്ങളുടെ നേതൃത്വത്തിലാണ് മാലിന്യങ്ങള്‍ പഞ്ചായത്തിന്റെ എംസിഎഫ് കേന്ദ്രത്തിലേക്ക് നീക്കിയത്.ബസ് സ്റ്റാന്‍ഡില്‍ അലക്ഷ്യമായി പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങള്‍ കുന്നു കൂട്ടിയിട്ടത് സംബന്ധിച്ച് വയനാട് വിഷന്‍ ഇന്നലെ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരുന്നു.വാര്‍ത്തയെ തുടര്‍ന്നാണ് മാലിന്യങ്ങള്‍ നീക്കം ചെയ്തത്.പൂതാടി പഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍ നിന്നും ശേഖരിച്ച ചില്ലുകുപ്പികള്‍,പ്ലാസ്റ്റിക് ചാക്കുകള്‍ അടക്കമുള്ളവ ബസ് സ്റ്റാന്‍ഡില്‍ കൂട്ടിയിട്ടത്.അതേസമയം വാര്‍ഡുകളില്‍ നിന്നും ശേഖരിച്ച വസ്തുക്കള്‍ ലോറിയില്‍ കയറ്റി അയക്കുകയും ബാക്കി വന്നവ സ്ഥലത്തിന്റെ അപര്യാപ്തത മൂലം സ്റ്റാന്‍ഡില്‍ സൂക്ഷിക്കുകയാണ് ചെയ്‌തെതെന്ന് പഞ്ചായത്ത് പ്രസിഡന്റ് മേഴ്‌സി സാബു പറഞ്ഞു.ഹരിത കര്‍മ്മ
സേനാംഗങ്ങളുടെ നേതൃത്വത്തില്‍ മാലിന്യങ്ങള്‍ പഞ്ചായത്ത് എംസിഎഫിലേക്ക് മാറ്റിയതായും പ്രസിഡന്റ.്