ബന്ധു നിയമനം :ഡി.വൈ.എഫ്.ഐ മാനന്തവാടി നഗരസഭയിലേക്ക് മാര്‍ച്ച് നടത്തി.
മാനന്തവാടി നഗരസഭയില്‍ ബന്ധു നിയമനം ഡി.വൈ.എഫ്.ഐ നഗരസഭയിലേക്ക് മാര്‍ച്ച് നടത്തി.
മാര്‍ച്ചിനിടെ പ്രവര്‍ത്തകര്‍ ഓഫീസിലേക്ക് തളളി കയറാന്‍ ശ്രമിച്ചത് പോലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തുംതള്ളിനും ഇടയാക്കി. നേതാക്കള്‍ ഇടപ്പെട്ട് പ്രവര്‍ത്തകരെ ശാന്തരാക്കി.ഡി.വൈ.എഫ്.ഐ. സംസ്ഥാന കമ്മിറ്റി അംഗം കെ.ആര്‍. ജിതിന്‍ സമരം ഉദ്ഘാടനം ചെയ്തു. ബബീഷ് വി.ബി അധ്യക്ഷനായിരുന്നു, വിപിന്‍ കെ , കെ. അഖില്‍, കെ.കെ.ശ്രീജിത്ത്, സിനാന്‍ നിരജന തുടങ്ങിവര്‍ സംസാരിച്ചു.