റബ്ബര്‍ തോട്ടത്തില്‍ മാലിന്യം നിക്ഷേപിച്ചു: പ്രതിഷേധവുമായി നാട്ടുകാര്‍
മുട്ടില്‍2പഞ്ചായത്തിലെ 2-ാം വാര്‍ഡിലെ കുബ്ലാട് ആലൂരിലെ സ്വകാര്യ വ്യക്തിയുടെ തോട്ടത്തിലാണ് കല്‍പ്പറ്റ മുനിസിപ്പാലിറ്റിയില്‍ നിന്നും ശേഖരിച്ചെന്ന സംശയിക്കുന്ന 2 ലോറി മാലിന്യങ്ങള്‍ പ്രദേശത്ത് നിക്ഷേപിച്ചത്. പിന്നീട് വന്ന ലോഡുകള്‍ നാട്ടുകാര്‍ തടഞ്ഞു. വീടുകളില്‍ നിന്നും ശേഖരിക്കുന്ന ഖര മാലിന്യങ്ങളാണ് പ്രദേശത്ത് നിക്ഷേപിച്ചിരിക്കുന്നത്.
എന്നാല്‍ മുട്ടില്‍ ഗ്രാമ പഞ്ചായയത്തിന്റെ ഒത്താശയോടെതന്നെയാണ് ഇവിടെ മാലിന്യം നിക്ഷപിച്ചതെന്നും നാട്ടുകാര്‍ ആരോപിക്കുന്നുണ്ട്. പ്രതിഷേധത്തിനിടെ പ്രദേശവാസിയായ വാര്‍ഡ് മെമ്പറേയും , പഞ്ചായത്ത് അധികൃതരേയും നാട്ടുകാര്‍ ബന്ധപ്പെട്ടിരുന്നെങ്കിലും ഇതുരെ ഇവരാരും തന്നെ പ്രദേശത്തേക്ക് എത്തിയിട്ടില്ല. പ്രതിഷേധം ഉണ്ടെങ്കില്‍ പഞ്ചായത്തില്‍ ഒരു പരാതി നല്‍കുവാനാണ് ഫോണിലൂടെ പഞ്ചയാത്ത് അധികൃതര്‍ പ്രതികരിച്ചത്.
പ്രദേശത്ത് തെരുവുനായകളുടെ ശല്ല്യം കൂടുതലായതിനാല്‍ ഇത്തരത്തിലുള്ള മാലിന്യങ്ങലെല്ലാം തന്നെ തെരുവുനായ്ക്കള്‍ കടിച്ച സമീപപ്രദേശങ്ങളില്‍ കൊണ്ടിടുവാനും സാധ്യത ഏറെയാണ്. അത്തരത്തില്‍ പകര്‍ച്ച വ്യാധികളും സാക്രമിക രോഗങ്ങളും പകരുവാനും സാധ്യതയുണ്ടെന്നും മറ്റൊരു ബ്രഹ്‌മപുരമാക്കാന്‍ ഞങ്ങള്‍ അനുവദിക്കില്ലെന്നുമാണ് നാട്ടുകാരുടെ ശക്തമായ തീരുമാനം.
കമ്പളക്കാട് കുബ്ലാട് പ്രദേശത്ത് താമസിക്കുന്ന പോക്കാട്ട് ശിവദാസന്‍ എന്ന വ്യക്തിയുടെ തോട്ടത്തിലാണ് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഇറക്കിയത്. ഇദ്ദേഹം പ്ലാസ്റ്റിക് സംസ്‌കരണ യൂണിറ്റിനായി തന്റെ തോട്ടിന്റെ കുറച്ചുഭാഗം സ്വകാര്യ ഏജന്‍സിക്ക് ലീസിന് നല്‍കിയതായും സമ്മതിക്കുന്നുണ്ട്. എന്നാല്‍ ഇത്തരത്തിലുള്ള പ്ലാസ്റ്റിക് മാലിന്യങ്ങളാണ് ഇവിടെ ഇറക്കുന്നതെന്ന് ഇദ്ദേഹത്തിന് അറിവില്ലെന്നും ഇദ്ദേഹം പറയുന്നു.