കടുവ ഭീതി പടര്‍ത്തിയ മണ്ഡക വയലിലെ കാട് വെട്ടിത്തെളിക്കാന്‍ തീരുമാനമായി.മഴക്കുഴികള്‍ നിര്‍മ്മിക്കുന്നതിന്റെ ഭാഗമായി തൊഴിലുറപ്പില്‍ ഉള്‍പ്പെടുത്തിയാണ് കാട് വെട്ടിത്തെളിക്കുന്നത്.കടുവകളുടെ ആക്രമണം ഏറെ ഉണ്ടായിരുന്ന പ്രദേശമാണ് സി.സി ,കല്‍പ്പന, മണ്ഡകവയല്‍ എന്നിവിടങ്ങള്‍.വാര്‍ഡിലെ 80 ഓളം വരുന്ന തൊഴിലുറപ്പ് തൊഴിലാളികളാണ് കാട് വെട്ടിമാറ്റി മഴക്കുഴികള്‍ നിര്‍മ്മിക്കുന്നതിനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടത്.ഇവിടെ കടുവക്ക് ഓടി മറയാനും ,വിശ്രമിക്കാനുമുള്ള സ്ഥലമായി കാടുകയറി മണ്ഡകവയലിലെ വനാവകാശ പ്രകാരം പതിച്ച് നല്‍കിയ ഭൂമി മാറുമെന്ന പരാതിക്കിടെയാണ് മീനങ്ങാടി ഗ്രാമപഞ്ചായത്ത് മഴക്കുഴി നിര്‍മ്മിക്കാന്‍ തീരുമാനിച്ചത്. ഇതിനായി വാര്‍ഡിലെ 80 ഓളം വരുന്ന തൊഴിലുറപ്പ് തൊഴിലാളികള്‍ ഒരാള്‍ പൊക്കത്തിലുള്ള കാട് വെട്ടിമാറ്റി മഴക്കുഴി നിര്‍മ്മിക്കുന്നതിനായുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടു.
മണ്ഡകവയലിലെ പതിച്ച് നല്‍കിയ ഭൂമിയില്‍ കെട്ടിയിട്ട 2 പശുക്കളെ കടുവ അക്രമിക്കുകയും ഒരു പശു കൊല്ലപ്പെടുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ വനം വകുപ്പ് സ്ഥാപിച്ച കൂട്ടില്‍ കടുവക്കുട്ടി കുടുങ്ങുകയും ചെയ്തിരുന്നു. എന്നാല്‍ മറ്റൊരു കുഞ്ഞും അമ്മക്കടുവയും കൂടിന് പുറത്ത് കാവല്‍ നിന്നതിനാല്‍ കൂട്ടിലകപ്പെട്ട കുഞ്ഞിനെ തുറന്ന് വിടുകയും ചെയ്തു. ഇതോടെ ഭീതിയിലായ പ്രദേശവാസികള്‍ക്ക് ആശ്വാസമായാണ് മണ്ഡകവയലിലെ കാട് വെട്ടിത്തെളിക്കുന്നത് തൊഴിലുറപ്പിലൂടെ നടപ്പിലാക്കിയത്.ചീരാലിലെ കടുവാ പ്രശ്‌നവുമായി ബന്ധപ്പെട്ട് ജനകീയ സമിതിയുടെ രാപ്പകല്‍ സമരം ഉടന്‍ സമാപിക്കും.ഇതിനിടെ മുഖ്യമന്ത്രിയുമായി ജനപ്രതിനിധികളും, സമരസമിതി നേതാക്കളും തിരുവനന്തപുരത്ത് ചര്‍ച്ച ആരംഭിച്ചു. കടുവാ പ്രശ്‌ന പരിഹാരത്തിന് സര്‍ക്കാര്‍ തലത്തില്‍ അനുകൂല നടപടികളുണ്ടാകുമെന്നും പ്രതീക്ഷ.