സ്വകാര്യമരമില്ല് ഉടമ പാതയോരം കയ്യേറി ചളിക്കുളമാക്കുന്നതായി ആരോപണം. ബത്തേരി പുൽപ്പള്ളി റോഡിൽ കോട്ടക്കുന്ന് ഗവ. ആയ്യൂർവേദ ആശുപത്രിക്ക് എതിർവശത്താണ് മരമില്ലുടമ പാതയോരം കയ്യേറി ചളിക്കുളമാക്കുന്നതായി ആരോപണം ഉയരുന്നത്. സംഭവത്തിൽ പ്രതിഷേധവുമായി യൂത്ത്‌ലീഗും വിദ്യാർഥികളും രംഗത്ത്.ഏറെ തിരക്കുള്ള ഈ ഭാഗത്ത് പാതയോരം ചളിനിറഞ്ഞതിനാൽ കാൽനടപോലും സാധ്യമല്ലന്നും ആരോപണം ഉയരുന്നുണ്ട്. പ്രശ്‌നം അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയിട്ടും നടപടിയുണ്ടാകുന്നില്ലന്നുമാണ് യൂത്ത് ലീഗ് ആരോപിക്കുന്നത്
സുൽത്താൻ ബത്തേരി പുൽപ്പള്ളി റോഡിൽ കോ്ട്ടക്കുന്നിൽ പ്രവർത്തിക്കുന്ന സ്വകാര്യ മരമില്ലുടമയ്‌ക്കെതിരെയാണ് പാതയോരം കയ്യേറി ചളിക്കുളമാക്കുന്നതായി ആരോപണവുമായി യൂത്ത് ലീഗ് രംഗത്തെത്തിയിരിക്കുന്നത്. മരമില്ലുടമ മരം ഇറക്കി കയറ്റുന്ന പാതയുടെഭാഗം പൂർണ്ണമായുംചളിക്കുളമായിരിക്കുകയാണ്. ഏറെ തിരക്കുള്ള ഈ ഭാഗത്ത് പാതയോരം ചളിനിറഞ്ഞതിനാൽ കാൽനടപോലും സാധ്യമല്ലന്നും ആരോപണം ഉയരുന്നുണ്ട്. മിനി സിവിൽ സ്റ്റേഷൻ, കെഎസ് ആർടിസി, ആശുപത്രി, കൃഷിഭവൻ, വില്ലേജ് ഓഫീസ്, വിദ്യാഭ്യാസ സ്ഥാപനം എ്്ന്നിവിടങ്ങളിലേക്കുവരുന്നവർ ഇതുവഴിയാണ് കടന്നുപോകുന്നത്. കാൽനടയായി പോകുന്നവർക്ക് വാഹനങ്ങൾ എതിരെ വരുമ്പോൾ വശംഒതുങ്ങിനിൽക്കാൻ പോലും ഇവിടെ സാധിക്കു്ന്നില്ലന്നും പരാതി ഉയരുന്നുണ്ട്. പ്രശ്‌നം അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയിട്ടും നടപടിയുണ്ടാകുന്നില്ലന്നുമാണ് യൂത്ത് ലീഗ് ആരോപിക്കുന്നത്. ഇതേ ആരോപണവുമായി ഇതുവഴി സഞ്ചരിക്കുന്ന വിദ്യാർഥികളും രംഗത്തെത്തിയിട്ടുണ്ട്.
Sign in
Sign in
Recover your password.
A password will be e-mailed to you.