മന്ത്രിക്ക് നിവേദനം നല്‍കി

0

 

വനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ രൂക്ഷമായ വയനാട്ടില്‍ വനം വകുപ്പിന്റെ സ്‌പെഷ്യല്‍ സ്‌ക്വാഡ് ആരംഭിക്കണമെന്നാവശ്യം ശക്തമാകുന്നു. ഈ ആവശ്യം ഉന്നയിച്ച് എന്‍.സി.പി. വയനാട് ജില്ലാ കമ്മിറ്റി വനം വകുപ്പ് മന്ത്രിക്ക് നിവേദനം നല്‍കി.ജില്ലാ പ്രസിഡണ്ട് ബി. പ്രേമാനന്ദന്‍ , സംസ്ഥാന സെക്രട്ടറിമാരായ സി.കെ. ശിവരാമന്‍, ഷാജി ചെറിയാന്‍ എന്നിവര്‍ ചേര്‍ന്നാണ് മന്ത്രിക്ക് നിവേദനം നല്‍കിയത്.

കൂടുതല്‍ വനമേഖലയുളളതും വന്യ മൃഗശല്യം രൂക്ഷവുമായ ജില്ലയില്‍ ഫോറസ്റ്റ് വിജിലന്‍സ് സെല്ല് ഇല്ലാത്തത് വനമേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് വലിയരൂപത്തിലുളള തടസ്സങ്ങള്‍ ഉണ്ടാകുന്നുണ്ട്.ഇപ്പോള്‍ വയനാട് ജില്ലയിലെ എല്ലാകാര്യങ്ങള്‍ക്കും കോഴിക്കോട് ജില്ല യില്‍ നിന്നുളള വിജിലന്‍സ് സെല്ലാണ് എത്തുന്നത്. ഇത് പ്രവര്‍ത്തന ങ്ങള്‍ ഏകോപിപ്പിക്കുന്നതിനും നടത്തുന്നതിനും വളരെയധികം തടസ്സ ങ്ങളും സമയകുടുതലും ഉണ്ടാക്കുന്നുണ്ടന്ന് നിവേദനത്തില്‍ പറയുന്നു.

വയനാട് ജില്ലയ്ക്കായി ഒരു വിജിലന്‍സ് സെല്‍ ഓഫീസ് ആരംഭിക്കാനും, ഗവണ്‍മെന്റിന് സാമ്പത്തിക ബാധ്യത ഇല്ലാത്ത രീതിയിലും പുതിയ നിയമനങ്ങള്‍ നടത്താതെയും ഇത് ക്രമീകരി ക്കാവുന്നതാണ്.നിലവിലുളള ബത്തേരി വൈല്‍ഡ് ലൈഫ് എ. സി എഫിനെ ഈ സെല്ലിന് ചുമതലപ്പെടുത്താവുന്നതാണ്.ആയതിനാല്‍ മന്ത്രി ഇടപെട്ട് ഈ കാര്യത്തിന് വേണ്ടുന്ന നടപടിക്രമ ങ്ങള്‍ എടുക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നതായും ഭാരവാഹികള്‍ പറഞ്ഞു.

Leave A Reply

Your email address will not be published.

error: Content is protected !!