സംസ്ഥാനത്ത് ഇന്നും നാളെയും ചൂട് കൂടുമെന്ന് ദുരന്തനിവാരണ അതോറിറ്റി. വടക്കന്‍ കേരളത്തിലാകും ചൂട് കൂടുതല്‍ അനുഭവപ്പെടുക
രാവിലെ 11 മണി മുതല്‍ വൈകീട്ട് 3-3.30 വരെയുള്ള സമയത്ത് ശരീരത്തിലേക്ക് നേരിട്ട് ചൂട് അടിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. ഈ സമയത്ത് പുറത്തിറങ്ങുന്നവര്‍ തൊപ്പി വയ്ക്കുകയോ, കുട ചൂടുകയോ ചെയ്യണമെന്നും അദ്ദേഹം വ്യക്തമാക്കി. ചൂട് ആകിരണം ചെയ്യുന്ന നിറങ്ങളും വസ്ത്രങ്ങളും ധരിക്കാതെ അയഞ്ഞ ഇളം വസ്ത്രങ്ങള്‍ ധരിക്കാനും ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശിച്ചിട്ടുണ്ട്.ചൂട് കാറ്റോ, ഉഷ്ണ തരംഗമോ നിലവില്‍ പ്രവചിക്കപ്പെട്ടിട്ടില്ലെന്നും ദുരന്തനിവാരണസമിതി.