മത്സ്യമാംസ മാര്‍ക്കറ്റ് പ്രവര്‍ത്തനം ആരംഭിച്ചു

0

ബത്തേരി നഗരസഭയിലെ ചുങ്കത്തെ ആധുനിക മത്സ്യമാംസ മാര്‍ക്കറ്റ് പ്രവര്‍ത്തനം ആരംഭിച്ചു. അസംപ്ഷന്‍, കോട്ടക്കുന്ന് ജംഗ്ഷനുകളിലെ മത്സ്യമാംസ മാര്‍ക്കറ്റുകളടക്കമാണ് ചുങ്കത്തേക്ക് മാറ്റാന്‍ നഗരസഭ തീരുമാനിച്ചത്. എന്നാല്‍ ഭൂരിപക്ഷം കച്ചവടക്കാരും പുതിയമാര്‍ക്കറ്റിലേക്ക് എത്തിയിട്ടില്ല. നഗരസഭക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ സി കെ സഹദേവന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

വര്‍ഷങ്ങളായി അടഞ്ഞുകിടക്കുകയും മുമ്പ് രണ്ട് തവണ ഉല്‍ഘാടനവും കഴിഞ്ഞ ചുങ്കത്തെ അത്യാധുനിക മാര്‍ക്കറ്റാണ് ഇന്ന് നഗരസഭ വീണ്ടും ഉല്‍ഘാടനം ചെയ്ത് തുറന്നുനല്‍കി. ടൗണിലെ അസംപ്ഷന്‍, കോട്ടക്കുന്ന് ജംഗ്ഷനുകളിലെ മത്സ്യമാംസ മാര്‍ക്കറ്റുകള്‍ ഇവിടേക്ക് മാറ്റാനാണ് തീരുമാനം. 20 മത്സ്യ സ്റ്റാളുകളും  6 ബീഫ്സ്റ്റാളുകളും പ്രവര്‍ത്തിക്കാനുള്ള സൗകര്യമാണ് നിലവില്‍ ഇവിടെയുള്ളത്. ചിക്കന്‍, മട്ടന്‍ എന്നിവയ്ക്ക് ഉടനെതന്നെ സൗകര്യമൊരുക്കും. മാര്‍ക്കറ്റ് പ്രവര്‍ത്തനം ആരംഭിച്ചെങ്കിലും ഭൂരിപക്ഷം കച്ചവടക്കാരും ഇവിടേക്ക് എത്തിയിട്ടില്ല. വരുംദിവസങ്ങളില്‍ മുഴുവന്‍ കച്ചവടക്കാരെയും ഇവിടേക്ക് എത്തിക്കാനാണ് നഗരസഭയുടെ നീക്കം.

Leave A Reply

Your email address will not be published.

error: Content is protected !!