മീനങ്ങാടിയില്‍ 20 ലക്ഷം രൂപ കവര്‍ന്ന കേസിലെ 13 പേരില്‍ 12 പേരും പിടിയില്‍.

ഒളിവില്‍ കഴിയുകയായിരുന്ന കണ്ണൂര്‍ പിണറായി സൗപര്‍ണ്ണികയില്‍ സുരേഷ് (36) നെ രഹസ്യവിവരത്തെ തുടര്‍ന്ന് മാനന്തവാടി ബസ് സ്റ്റാന്റ് പരിസരത്ത് നിന്നും , കണ്ണൂര്‍ പറശ്ശിനിക്കടവ് ഭാഗത്ത് നിന്നും കണ്ണൂര്‍ പളളി പറമ്പ് കോടിപ്പൊയില്‍ കാരോത്ത് റംഷീദി ( 31) നെയും കസ്റ്റഡിയിലെടുത്തു.മീനങ്ങാടി സ്റ്റേഷന്‍ ഓഫീസര്‍ പി.ജെ.കുര്യാക്കോസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇരുവരെയും പിടികൂടിയത്. ഡിസംബര്‍ 7 ന് ചാമരാജ് നഗറില്‍ നിന്നും കോഴിക്കോട് ഭാഗത്തേക്ക് വന്ന എകരൂല്‍ സ്വദേശി മക്ബൂല്‍, ഈങ്ങാപ്പുഴ സ്വദേശി നാസര്‍ എന്നിവര്‍ സഞ്ചരിച്ച കാര്‍ മീനങ്ങാടി 54 അമ്പലപ്പടിയിലെ പെട്രോള്‍ പമ്പില്‍ വെച്ച് ഒരു സംഘമാളുകള്‍ കടത്തിക്കൊണ്ടുപോവുകയായിരുന്നുവെന്നാണ് പരാതി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ 10 പ്രതികളെ കേസുമായി ബന്ധപ്പെട്ട് മീനങ്ങാടി പോലീസ് അറസ്റ്റ് രേഖപ്പെടുത്തുകയും കോടതി റിമാന്റ് ചെയ്യുകയും ചെയ്തിരുന്നു. കേസുമായി ബന്ധപ്പെട്ട് ഇനി കണ്ടെത്താനുള്ള ഒരാള്‍ക്കായുളള അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അന്വേഷണ സംഘത്തില്‍ എസ് ഐ മാത്യൂ, ടഇജഛമാരായ പ്രവീണ്‍ കെ.എം. ,പി.കെ.ചന്ദ്രന്‍, സുമേഷ് എം. എസ്, എന്നിവരും ഉണ്ടായിരുന്നു.

0
Leave A Reply

Your email address will not be published.

error: Content is protected !!