വാറ്റുചാരായവുമായി ഒരാള്‍ അറസ്റ്റില്‍

0

വാറ്റുചാരായവുമായി യുവാവ് അറസ്റ്റില്‍. നൂല്‍പ്പുഴ കാരപൂതാടി സ്വദേശി ബാലകൃഷ്ണന്‍ (47) നെയാണ് സുല്‍ത്താന്‍ബത്തേരി എക്‌സസൈസ് റേഞ്ച് അറസ്റ്റ് ചെയ്തത്. കാരപൂതാടി ഭാഗത്ത് നടത്തിയ പരിശോധനയില്‍ ഇയാളുടെ വീട്ടില്‍ നിന്ന് രണ്ട് ലിറ്റര്‍ ചാരായവും വാറ്റുപകരണങ്ങളും പിടികൂടി. സുല്‍ത്താന്‍ ബത്തേരി എക്‌സൈസ് റേഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ വി എ ഉമ്മറിന്റെ നേതൃത്വത്തില്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍ മാരായ എം റ്റി അമല്‍ തോമസ്, പി ജിബിന്‍, വി സുധീഷ് , എം എസ് ദിനീഷ്, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ സിനിമോള്‍ എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു. സുല്‍ത്താന്‍ബത്തേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതി ഒന്നില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Leave A Reply

Your email address will not be published.

error: Content is protected !!