വായ്പാ വാഗ്ദാനം: ലക്ഷങ്ങള്‍ തട്ടി; ബത്തേരിയില്‍ യുവതി അറസ്റ്റില്‍

0

സുല്‍ത്താന്‍ ബത്തേരി: പലിശരഹിത വായ്്പാവാഗ്ദാനം നല്‍കി ലക്ഷങ്ങള്‍ തട്ടിയ യുവതിയെ ബത്തേരി പൊലിസ് അറസ്റ്റ്്് ചെയ്തു. ബത്തേരി കുറുക്കന്‍ വീട്ടില്‍ നഫീസുമ്മ എന്ന തസ്ലീമ (47) യെയാണ്് അറസ്റ്റ് ചെയ്തത്. തട്ടിപ്പിന്നിരയായ വെങ്ങപ്പള്ളി സ്വദേശിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് യുവതിയെ ഇന്നലെ അറസ്റ്റ് ചെയ്തത്.

ഇത്തരത്തില്‍ തട്ടിപ്പിന്നിരയായവരുടെ 13 പരാതികളാണ് സുല്‍ത്താന്‍ ബത്തേരി പൊലിസിന് ലഭിച്ചിരിക്കുന്നത്. ഇതില്‍ ഒരാളുടെ പരാതിയില്‍ മാത്രമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വെങ്ങപ്പള്ളി സ്വദേശിയുടെ പക്കല്‍ നിന്നും ഒരു ലക്ഷം രൂപയാണ് അഞ്ച് ലക്ഷം രൂപ പലിശ രഹിത വായ്പയായി നല്‍കാമെന്ന് പറഞ്ഞ് ഇക്കഴിഞ്ഞ മെയ് മാസത്തില്‍ വാങ്ങിയത്. എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും പണം ലഭിക്കാതായതോടെ ഇവര്‍ പൊലിസില്‍ പരാതി നല്‍കുകകയായിരുന്നു. ഇത്തരത്തില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളി്ല്‍ നിന്നും 60-ാളംപേര്‍ ഇവരുടെ തട്ടിപ്പിന്ന് ഇരയായിട്ടുണ്ട്ന്നാണ് പൊലിസ് പറയുന്നത്.

പാവപ്പെട്ടവര്‍ക്ക്് വീടുവെച്ചുനല്‍കാനും, മക്കളുടെ കല്ല്യാണം ആവശ്യത്തിനുമായി പലിശരഹിത വായ്പ നല്‍കുന്ന കോഴിക്കോട് കേന്ദ്രീകരിച്ച് പ്രവര്‍്ത്തിക്കുന്ന സംഘടനയുടെ ആളാണന്ന് പറഞ്ഞാണ് നഫീസുമ്മ പണം തട്ടിയതെന്നാണ്പൊലിസ് പറയുന്നത്. പലരില്‍ നിന്നും അമ്പതിനായിരം രൂപമുതല്‍ രണ്ടര ലക്ഷം രൂപവരെ ഇവര്‍ തട്ടിയിട്ടുണ്ട്. പത്ത് ലക്ഷം രൂപ ലഭിക്കാന്‍ ആ്ദ്യം രണ്ടര ലക്ഷവും, അഞ്ച് ലക്ഷം രൂപ ലഭിക്കാന്‍ ഒരു ലക്ഷവുമാണ് ഇവര്‍ ആവശ്യപ്പെടുന്നത്. ഇങ്ങനെ പണം നല്‍കിയാല്‍ 90ദിവസത്തിനകം നല്‍കുന്ന പണത്തിന്റെ തോത് അനുസരിച്ചുള്ള പലിശരഹിത വായ്പ് നല്‍കാമെന്നുപറഞ്ഞാണ് തട്ടി്പ്പ്.

പലരില്‍ നിന്നും വാങ്ങിയ പണം 90ദിവസമാകുമ്പോള്‍ ലോണ്‍ ശരിയായില്ലന്ന് പറഞ്ഞ് തിരികെ നല്‍കി വ്ിശ്വാസ്യത കൂട്ടാനും ഇവര്‍ ശ്രമിച്ചതായും പൊലിസ് പറയുന്നു. ഇങ്ങനെ പണം തിരികെ നല്‍കുന്നവരെ ഉപയോഗിച്ച് കൂടുതല്‍ പേരെ ഇവരിലേക്ക് ആകര്‍ഷിക്കാനും ശ്രമം നടത്തിയതായും പൊലീസ് പറഞ്ഞു. ഇതോടൊപ്പം കുറിനടത്തിപ്പിന്റെ പേരും ഇവര്‍ ഉപയോഗിച്ചതായും ഇ്ത്തരത്തില്‍ ഏകദേശം 30 ലക്ഷം രൂപയോളം തട്ടിയതായുമാണ് പൊലിസ് നിഗമനം. മറ്റുളളവരുടെ പരാതി അന്വേഷിച്ച് കേസ് രജിസ്റ്റര്‍ ചെയ്യുമെന്നും പണം തട്ടിപ്പ് നടത്തിയ നഫീസുമ്മക്കെതിരെ ചീറ്റിങ് കേസ് എടുത്തതായും കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്റ് ചെയ്തതായും സുല്‍ത്താന്‍ ബത്തേരി എസ്ഐ ജെ ഷജീം പറഞ്ഞു.

Leave A Reply

Your email address will not be published.

error: Content is protected !!