ബാവലി പുഴയില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി
ബാവലി പുഴയില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി.കര്‍ണാടക ചെക് പോസ്റ്റില്‍ മിനിലോറിയില്‍ കടത്താന്‍ ശ്രമിച്ച വീട്ടിത്തടി കര്‍ണാടക വനപാലകര്‍ രണ്ട് ദിവസം മുമ്പ് പിടികൂടിയിരുന്നു. അന്ന് ഓടി രക്ഷപ്പെട്ട് പുഴ കടക്കാനുള്ള ശ്രമത്തിനിടയില്‍ പുഴയില്‍ അകപ്പെട്ട കര്‍ണാടക എരുമാട് നാക്‌പോക് സ്വദേശി ഷംസുദ്ദീനാണ് മരിച്ചതെന്നാണ് പ്രാഥമിക നിഗമനം.ബാവലി പാലത്തിന് സമീപത്തെ പുഴയില്‍ ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്.2 ദിവസം മുമ്പായിരുന്നു വനം വകുപ്പ് വീട്ടി തടികള്‍ പിടികൂടിയത്.
വാഹനത്തില്‍ മൂന്ന് പേരുണ്ടായിരുന്നു. ഇവര്‍ രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും രണ്ട് പേരെയും വനം വകുപ്പ് പിടികൂടി.കര്‍ണാടക സ്വദേശി ഷാദിദ്,കാസര്‍കോഡ് സ്വദേശി അബ്ദുള്ള എന്നിവരാണ് പിടിയിലായതെന്നാണ് വിവരം.