18 വയസ് പൂര്‍ത്തിയായ എല്ലാവര്‍ക്കും വാക്സിന്‍ നല്‍കാന്‍ തീരുമാനം

0

സംസ്ഥാനത്ത് 18 വയസ് പൂര്‍ത്തിയായ എല്ലാവര്‍ക്കും വാക്സിന്‍ നല്‍കാന്‍ തീരുമാനം. സര്‍ക്കാര്‍ മേഖലയില്‍ മുന്‍ഗണനാ നിബന്ധനയില്ലാതെ കുത്തിവയ്പ് നടത്താന്‍ സംസ്ഥാന ആരോഗ്യവകുപ്പ് ഉത്തരവിട്ടു. കേന്ദ്രവാക്സിന്‍ നയത്തിലെ മാര്‍ഗനിര്‍ദ്ദേശമനുസരിച്ചാണ് പുതിയ ഉത്തരവ്.

18 കഴിഞ്ഞ രോഗബാധിതര്‍ക്കും മുന്‍ഗണനയുള്ളവര്‍ക്കും മാത്രമാണ് വാക്സിന്‍ നല്‍കുന്നത്. രോഗബാധിതര്‍ക്കുള്‍പ്പെടെ വിവിധ വിഭാഗങ്ങള്‍ക്കുള്ള മുന്‍ഗണന തുടരും.അതേസമയം, ഉത്തരവ് നടപ്പിലാക്കുന്നതില്‍ ആശയക്കുഴപ്പം നേരിടുന്നുണ്ടെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. പതിനെട്ട് വയസിന് മുകളിലുള്ള എല്ലാവര്‍ക്കും വാക്സിന്‍ നല്‍കാന്‍ സജ്ജമല്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. സാര്‍വത്രിക വാക്സിനേഷന് സജ്ജമല്ലെന്നാണ് ആരോഗ്യ വകുപ്പ് പറയുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!