കന്നുകാലികള്‍ വനത്തില്‍ മേയുന്നതിന് നിയന്ത്രണം

0

വയനാട് വന്യജീവി സങ്കേതത്തിനകത്തുള്ള വനഭാഗങ്ങളില്‍ കന്നുകാലികളെ മേക്കുന്നതിന് നിയന്ത്രണമേര്‍പ്പെടുത്താന്‍ തീരുമാനം.
വനംവകുപ്പിന്റെ നേതൃത്വത്തില്‍ വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം. ആന, മാന്‍ ഉള്‍പ്പെടെയുള്ള വന്യജീവികള്‍ക്ക് കാട്ടില്‍ ആവശ്യമായ പുല്ലിനത്തില്‍പ്പെട്ട തീറ്റ ലഭ്യമല്ലാതായി വരുകയാണെന്നും അധിനിവേശസസ്യങ്ങളുടെ വ്യാപനവും വര്‍ധിച്ചുവരുന്ന കന്നുകാലിമേച്ചിലുമാണ് ഇതിന് ഒരു കാരണമെന്നാണ് വനംവുകപ്പിന്റെ കണ്ടെത്തല്‍.മനുഷ്യ-വന്യജീവി സംഘര്‍ഷത്തിനുള്ള പ്രധാന കാരണങ്ങളിലൊന്ന് കാടിന്റെ ശോഷണമാണന്നാണ് വനംവകുപ്പിന്റെ കണ്ടെത്തല്‍. വനത്തിനകത്തുള്ള സെറ്റില്‍മെന്റുകളിലും ഗ്രാമാതിര്‍ത്തിയോട് ചേര്‍ന്ന വനഭാഗത്തും ഭക്ഷണലഭ്യത കുറയുന്നതിനാല്‍ കൃഷിയിടങ്ങളിലേക്ക് വന്യമൃഗങ്ങളെ ആകര്‍ഷിക്കുന്നതിന് ഇത് കാരണമാകുന്നതായും വനംവകുപ്പ് പറയുന്നു. കൂടാതെ വന്യജീവി സങ്കേതത്തോട് ചേര്‍ന്ന് വിവിധ ജനവിഭാഗങ്ങളില്‍പ്പെട്ടവരുടെ ഉപജീവനത്തിനായി വളര്‍ത്തുന്ന കന്നുകാലികളില്‍ ഭൂരിപക്ഷവും ഭക്ഷണത്തിനായി ആശ്രയിക്കുന്നത് വനത്തെയാണ്. ഇത് കടുവപോലുള്ള വന്യമൃഗങ്ങളെ ജനവാസമേഖലകളിലേക്ക് ആകര്‍ഷിക്കപ്പെടുന്നതിന് കാരണമാകുന്നതായുമാണ് ഇവരുടെ കണ്ടെത്തല്‍. ഇത് ഭാവിയില്‍ കൂടുതല്‍ പ്രശ്നങ്ങളിലേക്ക് നയിക്കുമെന്നും കാട്ടിനകത്തുള്ള മേച്ചിലിലൂടെ കന്നുകാലികളില്‍നിന്നും വന്യമൃങ്ങള്‍ക്കും അതുപോലെ തിരിച്ചും രോഗവ്യാപനത്തിന് സാധ്യത കൂടുതലാണന്നും വനംവകുപ്പ് . വന്യജീവിസങ്കേതത്തിലെ വനത്തിനകത്തും വനത്തോടു ചേര്‍ന്നുകിടക്കുന്ന സെറ്റില്‍മെന്റുകളിലും മറ്റുമായി 3500-ലധികം കന്നുകാലികള്‍ വനത്തില്‍ നിത്യേന മേയുന്നതയാണാണ് വനംവകുപ്പ്.ഇവയില്‍ അധികവും വാണിജ്യാവശ്യത്തിനുള്ള പോത്തുകളാണ്. ഇതില്‍ ഭൂരിഭാഗം കന്നുകാലികളുടെയും ഉടമസ്ഥര്‍ പുറത്തുള്ള ആളുകളാണെന്നും വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഉദ്യോഗസ്ഥരുടെ യോഗത്തില്‍ അറിയിച്ചു.അഡീഷണല്‍ ഡെപ്യൂട്ടി ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍, അസി. ഫോറസ്റ്റ് വെറ്ററിനറി ഓഫീസര്‍, റവന്യൂ, മൃഗസംരക്ഷണം, ട്രൈബല്‍ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍, ബ്രഹ്‌മഗിരി ഡെവലപ്‌മെന്റ് സൊസൈറ്റി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്ത യോഗത്തിലാണ് ഇക്കാര്യങ്ങള്‍ വാര്‍ഡന്‍ അറിയിച്ചത്. ഇതിനു പിരഹാരം കാണാന്‍ വനാന്തരഗ്രാമങ്ങിളിലുള്ളവരെയും അതിര്‍ത്തികളില്‍ താസമിക്കുന്ന ഗോത്രകുടുംബങ്ങളെയും ബോധവല്‍ക്കരിക്കാമെന്ന് ട്രൈബര്‍ ഡെവലപ്പ്മെന്റ് ഓഫീസറും, ഉടമസ്ഥത തെളിയിക്കാന്‍ ജിയോടാഗ് ചെയ്യാനുള്ള നടപടികളും ഉടനെ പൂര്‍ത്തിയാക്കാമെന്നും വിഷയം ജില്ലഭരണകൂടത്തിന്റെ ശ്രദ്ധയില്‍പെടുത്താനും യോഗത്തില്‍ തീരുമാനം.

Leave A Reply

Your email address will not be published.

error: Content is protected !!