സോളാര്‍ പാനലും സൈലോ ടാങ്കും ഉദ്ഘാടനം ചെയ്തു

0

മാനന്തവാടി ക്ഷീരസംഘത്തില്‍ മില്‍മ വഴി നടപ്പാക്കിയ 20 കിലോവാട്ട് സോളാര്‍ പാനലിന്റെയും 15000 ലിറ്റര്‍ സംഭരണശേഷിയുള്ള സൈലോ ടാങ്കിന്റെയും ഉദ്ഘാടനം മില്‍മ ചെയര്‍മാന്‍ കെ.എസ് മണി നിര്‍വഹിച്ചു. സോളാര്‍ പ്ലാന്റു സ്ഥാപിച്ചതിലൂടെ വലിയ തുക വൈദ്യുതി ബില്‍ ഇനത്തില്‍ സംഘത്തിന് കുറവുണ്ടാവും. ഗോപാല്‍ രത്‌ന അവാര്‍ഡ് നേടി ദേശീയ തലത്തില്‍ ഒന്നാമതായ മാനന്തവാടി സംഘത്തിന്റെ പാല്‍ സംഭരണശേഷി വര്‍ദ്ധിപ്പിക്കുന്നതാണ് പുതിയതായി സ്ഥാപിച്ച സൈലോ ടാങ്ക്. സംഘം പ്രസിഡന്റ് പി.ടി ബിജു അധ്യക്ഷനായിരുന്നു.മില്‍മ ജനറല്‍ മാനേജര്‍ കെ.സി ജെയിംസ്, എംആര്‍ഡിഎഫ് സിഇഒ ജോര്‍ജ് കുട്ടി ജേക്കബ്ബ്, ബിജു സ്‌കറിയ, സംഘം ഡയറക്ടര്‍ ബിജു അമ്പിത്തറ സെക്രട്ടറി എം.എസ് മഞ്ജുഷ തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!