അടിയന്തിര സാഹചര്യങ്ങളില്‍, ദുരിതബാധിതരായ ജനങ്ങള്‍ക്ക് അടിയന്തിര സഹായം നല്‍കുന്നതിന് പ്രാദേശിക ആളുകള്‍ വിദഗ്ദ പരിശിലനം ആരംഭിച്ചു.പള്‍സ് എമര്‍ജന്‍സി ടീം കേരളയുടെ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം മിന്റെ നേതൃത്വത്തില്‍ കല്‍പ്പറ്റയിലായിരുന്നു പരിശീലനം.പ്രകൃതി ദുരന്തം ഉള്‍പെടെ എല്ലാവിധ അപകടങ്ങളെ നേരിടാനുള്ള അവരുടെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിന് മതിയായതും ഉചിതമായതുമായ പരിശീലനം ആവശ്യമാണ്. അത്തരത്തില്‍ പരിശീലനം നേടിയ ഒരു ടീമിനെ വാര്‍ത്ത് എടുക്കുന്നതിന് വേണ്ടിയാണ് പള്‍സ് എമര്‍ജന്‍സി ടീം കേരളയുടെ നേതൃത്വത്തില്‍ അംഗങ്ങള്‍ക്ക് പരിശീലനം നല്‍കിയത്.
ദുരന്തങ്ങള്‍ക്ക് തയ്യാറെടുക്കാന്‍ സമൂഹത്തെ പരിശീലിപ്പിക്കേണ്ടത് വളരെ പ്രധാനമാണ്.
ആദ്യഘട്ടത്തില്‍ നാല്പത് അംഗ ടീമിനാണ് പരിശീലനം നല്‍കുന്നത് ഇതില്‍ വനിതകളും ഉള്‍പ്പെടും.
പ്രസിഡന്റ് അഹമ്മദ് ബഷീര്‍, ജനറല്‍ സെക്രട്ടറി സലീം കല്‍പ്പറ്റ,ട്രൈനര്‍ ആനന്ദന്‍ പാലപ്പറ്റ, ഷൗക്കത് പഞ്ചിളി, ട്രൈനര്‍മാരായ ഗഫൂര്‍, ആഷി, എന്നിവര്‍ നേതൃത്വം നല്‍കി.