സംസ്ഥാനത്ത് ആദ്യമായി യൂത്ത് വിംഗ് ഭാരവാഹിയായി വനിതാ അംഗം
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് കാവുംമന്ദം യൂണിറ്റ് വാര്‍ഷിക ജനറല്‍ ബോഡി യോഗവും 2022-2024 വര്‍ഷത്തേക്കുള്ള ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടത്തി.വ്യാപാരഭവനില്‍ യൂത്ത് വിംഗ് ജില്ലാ വര്‍ക്കിങ് പ്രസിഡന്റ് സന്തോഷ് അമ്പലവയല്‍ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് മുജീബ് പാറക്കണ്ടി അധ്യക്ഷനായിരുന്നു ജില്ലാ ട്രഷറര്‍ ഉണ്ണി കാമിയോ മുഖ്യപ്രഭാഷണം നടത്തി.യൂണിറ്റ് സെക്രട്ടറിയായി വനിത അംഗം അങ്കിത അബിയെ തിരഞ്ഞെടുത്തു. സംസ്ഥാനത്ത് ആദ്യമായാണ് വനിതാ അംഗം യൂത്ത് വിംഗ് ഭാരവാഹിത്വത്തിലേക്ക് വരുന്നത്. പരിപാടിയില്‍ ജോജിന്‍ ടി ജോയ്, ബാബു മലബാര്‍, റജിലാസ് കെ.എ,വിന്‍സി ബിജു,മുനീര്‍ നെടുങ്കരണ സംസാരിച്ചു.
ഭാരവാഹികളായി ഷമീം പാറക്കണ്ടി – പ്രസിഡന്റ്,ജിജേഷ് കെ ടി (ജനറല്‍ സെക്രട്ടറി),ഷമീര്‍ പി (ട്രഷറര്‍),ബഷീര്‍ പുള്ളാട്ട്, ഡിറ്റോ മല്‍ക്ക, റഫീഖ് എം കെ (വൈസ് പ്രസിഡന്റുമാര്‍),അബ്ദുള്‍ ഗഫൂര്‍, ശ്രീജേഷ്, അങ്കിത അബിന്‍ (സെക്രട്ടറിമാര്‍) തിരഞ്ഞെടുത്തു.