പ്രതിഷ്ഠാ വാര്‍ഷിക മഹോത്സവം നാളെയും മറ്റനാളും

0

പൂതാടി കൊവളയില്‍ ശ്രീ സുബ്രഹ്‌മണ്യ സ്വാമി മഹാക്ഷേത്രത്തില്‍ അഞ്ചാമത് പ്രതിഷ്ഠാ വാര്‍ഷിക മഹോത്സവം നാളെയും മറ്റനാളും നടക്കും.ക്ഷേത്രം തന്ത്രി ബ്രഹ്‌മശ്രീ പാണ്ഡുരംഗന്‍ നമ്പൂതിരിപ്പാടിന്റെയും , മേല്‍ശാന്തി ബ്രഹ്‌മശ്രീ ജയ നാരായണന്‍ നമ്പൂതിരിയുടേയും മുഖ്യ കാര്‍മ്മികത്വത്തില്‍ പൂജകര്‍മ്മങ്ങള്‍ നടക്കും.ക്ഷേത്രം തന്ത്രി ബ്രഹ്‌മശ്രീ പാണ്ഡുരംഗന്‍ നമ്പൂതിരിപ്പാടിന്റെയും , മേല്‍ശാന്തി ബ്രഹ്‌മശ്രീ ജയ നാരായണന്‍ നമ്പൂതിരിയുടേയും മുഖ്യ കാര്‍മ്മികത്ത്വത്തില്‍ പൂജകര്‍മ്മങ്ങള്‍ നടക്കും നാളെ കലവറ നിറക്കല്‍ , ദീപാരാധന, , കൊടിമര ചുവട്ടില്‍ പറ നിറക്കല്‍ . അന്നദാനം , വൈകിട്ട് സാംസ്‌കാരിക സമ്മേളനത്തില്‍ വിവിധമേഖലകളില്‍ ഉള്ള വ്യക്തികളെ ആദരിക്കല്‍ ചടങ്ങും നടത്തും . 25 ന് വൈകിട്ട് 6:30ന് താലപ്പൊലി
ഘോഷയാത്രയും , ഭഗവാന്റെ തിടമ്പ് ഏറ്റി ഗ്രാമപ്രദിക്ഷിണവും നടക്കും , തുടര്‍ന്ന് അത്താഴ പൂജ , വിളക്കാചാരം , മേളപ്രദിക്ഷിണം , തായമ്പക തുടങ്ങിയ പുജാകര്‍മ്മങ്ങളും നടത്തുമെന്ന് ക്ഷേത്ര കമ്മിറ്റി ഭാരവാഹികളായ കെ എന്‍ സജീവ് , വി എസ് പ്രഭാകരന്‍, കെ എസ് ഷാജി , എന്നിവര്‍ അറിയിച്ചു.

 

Leave A Reply

Your email address will not be published.

error: Content is protected !!