ഡിവൈഎഫ്ഐ വയനാട് ജില്ലാ കമ്മറ്റി ഓഫീസ് പി ബിജു സ്മാരക യൂത്ത് സെന്റര്‍ സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഇന്ന് നാടിന് സമര്‍പ്പിക്കും. പൂര്‍ണ്ണമായും ജനകീയ പിന്തുണയോടെ നിര്‍മ്മിച്ച യൂത്ത് സെന്റര്‍ പൊതു സാമൂഹ്യ രംഗത്തെ ജില്ലയിലെ പ്രധാന കേന്ദ്രമായി മാറും. ഇന്ന് വൈകുന്നേരം 3 മണിക്കാണ് ഉദ്ഘാടന ചടങ്ങുകള്‍.ഡിവൈഎഫ്‌ഐ സംസ്ഥാന ട്രഷററായിരിക്കെ മരണപ്പെട്ട പി ബിജുവിന്റെ സ്മരണാര്‍ത്ഥമുള്ള ആദ്യത്തെ ജില്ലാ കമ്മിറ്റി ഓഫീസാണ് വയനാട്ടില്‍ ഉദ്ഘാടനം ചെയ്യുന്നത്.
കല്‍പ്പറ്റ ടൗണില്‍ ഹരിതഗിരി റിസോര്‍ട്ട് പരിസരത്ത് 3800 സ്‌ക്വയര്‍ഫീറ്റില്‍ മൂന്ന് നിലയായാണ് കെട്ടിടം നിര്‍മിച്ചിരിക്കുന്നത്. ഫര്‍ണിച്ചറുകള്‍ ഉള്‍പ്പടെ 80 ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് കെട്ടിടം പൂര്‍ത്തിയായത്. പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് സെന്റര്‍ , പിഎസ്സി ഹെല്‍പ്പ് ഡെസ്‌ക്, ഫ്രണ്ട് ഓഫീസ്, റഫറന്‍സ് സംവിധാനത്തോടെയുള്ള വിപുലമായ ലൈബ്രറി, നഗരത്തിലെത്തുന്ന ഉദ്യോഗാര്‍ഥികള്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് ഡോര്‍മറ്ററി സൗകര്യം എന്നിങ്ങനെ ഏതൊരാള്‍ക്കും ആശ്രയിക്കാവുന്ന തരത്തിലാണ് ഓഫീസ് പ്രവര്‍ത്തിക്കുക. ബിരിയാണി ചാലഞ്ച് , ദോത്തി ചാലഞ്ച്, എന്നിവയെല്ലാം നിര്‍മാണത്തിനായി നടത്തി. കൂടാതെ തൊഴിലെടുക്കുന്ന ഡിവൈഎഫ്ഐ അംഗങ്ങളുടെ ഒരു ദിവസത്തെ വേതനവും ഇതില്‍ നല്‍കിയിട്ടുണ്ട്.ഉദ്ഘാടന പരിപാടിയുടെ ഭാഗമായി കല്‍പ്പറ്റ ടൗണില്‍ യുവജന റാലിയും നടത്തും. പി ബിജുവിന്റെ ഫോട്ടോ പരിപാടിയില്‍ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം എം സ്വരാജ് അനാഛാദനം ചെയ്യും.