സംസ്ഥാനത്ത് കാലവര്‍ഷം ദുര്‍ബലം; മഴയില്‍ നാല്‍പത്തിനാല് ശതമാനത്തിന്റെ കുറവ്

0

സംസ്ഥാനത്ത് കാലവര്‍ഷം ദുര്‍ബലം. മഴയില്‍ നാല്‍പത്തിനാല് ശതമാനം കുറവാണ് ഇതുവരെ രേഖപ്പെടുത്തിയത്. എങ്കിലും ഈ മാസം പതിനഞ്ചിന് ശേഷം മഴ ശക്തമാകുമെന്ന് കാലാവസ്ഥ നിരീക്ഷകര്‍ പറയുന്നു. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി മണ്‍സൂണ്‍ കാലത്തുണ്ടായ മാറ്റങ്ങള്‍ പുതിയ കാലാവസ്ഥ ഘടനയിലേക്കുള്ള മാറ്റം ആണോയെന്ന് സംശയിക്കുന്നവരുമുണ്ട്.മീനച്ചൂടിനെ വെല്ലുന്ന മിഥുനച്ചൂടാണ് സംസ്ഥാനത്ത് പലയിടത്തും അനുഭവപ്പെടുന്നത്. സംസ്ഥാന വ്യാപകമായി ശക്തമായ മഴ ലഭിച്ചിട്ട് ദിവസങ്ങളായി. മഴക്കുറവില്‍ തലസ്ഥാനമാണ് മുന്‍പില്‍. അറുപത് ശതമാനമാണ് കുറവ്. പ്രതീക്ഷിച്ച മഴ ലഭിച്ചത് കോട്ടയത്തു മാത്രമാണ്.
കാലവര്‍ഷത്തിന് മുന്‍പേയെത്തിയ ചുഴലിക്കാറ്റാണ് തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണ്‍ കാറ്റിന്റെ ഗതി തെറ്റിച്ചതെന്ന് വിദഗ്ധര്‍ പറയുന്നു.കര്‍ക്കിടകം ആരംഭിക്കുന്നതോടെ മഴ കനക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷകരുടെ നിഗമനം. മണ്‍സൂണിന്റെ ആദ്യ പതിയില്‍ മഴ മാറിനിന്ന് രണ്ടാം പാതിയില്‍ ശക്തമായ മഴ പെയ്ത് പ്രളയത്തിലേക്ക് നീങ്ങുന്ന രീതി അവര്‍ത്തിക്കുമോയെന്നും കണ്ടറിയണം.മാറുന്ന കാലാവസ്ഥ രീതിയെക്കുറിച്ച് ശാസ്ത്രീയമായ പഠനം നടത്തണമെന്നും ആവശ്യം ഉയരുന്നുണ്ട്.

Leave A Reply

Your email address will not be published.

error: Content is protected !!