കാറും ബൈക്കും കൂട്ടിയിടിച്ച് ബത്തേരി സ്വദേശി മരിച്ചു. സുല്‍ത്താന്‍ബത്തേരി കുപ്പാടി സ്വദേശി മുള്ളന്‍വയല്‍ അരുണ്‍രാജ്(24) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി പതിനൊന്നുമണിയോടെ തൃശൂര്‍ മണ്ണൂത്തി കാര്‍ഷിക സര്‍വകലാശാല്ക്ക് സമീപമാണ് അപകടം ഉണ്ടായത്. ഒപ്പമുണ്ടായിരുന്ന നിലമ്പൂര്‍ സ്വദേശി കൊണ്ടൂര്‍ വീട്ടില്‍ ബാബുവിന്റെയും ഷീനയുടെയും മകന്‍ കൃഷ്ണപ്രസാദ്(22) മരിച്ചു.സ്വകാര്യസ്ഥാപനത്തില്‍ ജീവനക്കാരനായിരുന്ന ഇരുവരും ജോലിസ്ഥലത്തുനിന്ന് തിരികെ താമസ സ്ഥലത്തേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം.ഇരുവരും ബൈക്ക് യാത്രികരായിരുന്നു.രാജന്‍ – ലക്ഷ്മി ദമ്പതികളുടെ മകനാണ് അരുണ്‍രാജ്.സുനിത, അനിത എന്നിവര്‍ അരുണ്‍രാജിന്റെ സഹോദരങ്ങളാണ്. കൃഷ്ണപ്രസാദിന്റെ സഹോദരി കൃഷ്ണപ്രിയ.