കാട്ടാനശല്യം രൂക്ഷം

0

കേരള തമിഴ്നാട് സംസ്ഥാന അതിര്‍ത്തി വെള്ളേരി, കാപ്പാട്ട് പ്രദേശങ്ങളാണ് കാട്ടാനശല്യത്താല്‍ ദുരിതത്തിലായിരിക്കുന്നത്.കഴിഞ്ഞ രണ്ടാഴ്ചയായി സ്ഥിരമായി ഇറങ്ങുന്ന കാട്ടാനകള്‍ കൃഷിനശിപ്പിക്കുന്നതിനുപുറമെ മനുഷ്യജീവനും ഭീഷണിയാവുകയാണ്. കാട്ടാനകളെ ഉള്‍ക്കാട്ടിലേക്ക് തുരത്താന്‍ നടപടിയുണ്ടാകണമെന്ന്് ആവശ്യം.കേരള തമിഴ്നാട് അതിര്‍ത്തിപങ്കിട്ടൊഴുകുന്ന പുഴകടന്നാണ് കാട്ടാനകള്‍ കൃഷിയിടത്തില്‍ ഇറങ്ങുന്നത്. പുഴക്കക്കരെ തമിഴ്നാടും, ഇക്കരെ ഭാഗം കേരളവുമാണ്. ഇരുഭാഗങ്ങളിലും ഇരുസംസ്ഥാനങ്ങളിലേയും വനംപ്രദേശവുമാണ്. ഇവിടങ്ങളില്‍നിന്നുമാണ് കാട്ടാനകള്‍ ജനവാസകേന്ദ്രങ്ങളിലിറങ്ങുന്നത്. കാട്ടാനഇറങ്ങിയാല്‍ തമിഴ്നാട് വനംവകുപ്പിനെ അറിയിച്ചാല്‍ കേരളത്തിലെ ആനകളാണന്ന് ആരോപിച്ച് ഒഴിഞ്ഞുമാറുകയാണ് ചെയ്യാറെന്നാണ് കര്‍ഷകര്‍ ആരോപിക്കുന്നത്. അതേസമയം തമിഴ്നാട് അതിര്‍ത്തി പ്രദേശങ്ങളില്‍ ഇറങ്ങുന്ന ആനകളെവരെ കേരള വനപാലകരെ്ത്തിയാണ് ഓടിക്കുന്നതെന്നും ഇവര്‍ പറയുന്നത്. കഴിഞ്ഞഏതാനുംദിവിസങ്ങളായി മൂന്ന് കാട്ടാനകളാണ് പ്രദേശത്ത് ഭീതിപരത്തി കാര്‍ഷിക വിളകള്‍ നശിപ്പിക്കുന്നത്. പ്രദേശവാസികളായ സുരഭിയില്‍ അഡ്വ. ബാലസുബ്രമണ്യന്‍, പുലരിയില്‍ പ്രഭാകരന്‍ മാസ്റ്റര്‍, കാപ്പാട്ട് സുധാകരന്‍, സതീശന്‍, ഹരിദാസന്‍ എന്നിവരുടെ വിളകളാണ് നശിപ്പി്ക്കപ്പെട്ടത്. കായ്ഫലമുള്ള തെങ്ങ്, കവുങ്ങ്, വാഴ എന്നിവയും കാപ്പി, കുരുമുളക് തുടങ്ങിയ വിളകളും കാട്ടാന നശിപ്പിച്ചിട്ടുണ്ട്. നഷ്ടപരിഹാരതുക ലഭിക്കാനുള്ള സാങ്കേതപ്രശ്നങ്ങള്‍ കാരണം കര്‍ഷകര്‍ അതിനും മുതിരാറില്ല. കാലങ്ങളായി തുടരുന്ന കാട്ടാനശല്യത്തിന് ശാശ്വതമായ പരിഹാരം കാണണമെന്നാണ് കര്‍ഷകരുടെ ആവശ്യം.

 

Leave A Reply

Your email address will not be published.

error: Content is protected !!