സുവര്‍ണ്ണ സംഗമം ഫെബ്രുവരി 4ന് 

0

മാനന്തവാടി ഗവണ്മെന്റ് ഹൈസ്‌കൂളില്‍ നിന്ന് 50 വര്‍ഷങ്ങള്‍ക്ക് മുന്‍പ് എസ്എസ്എല്‍സി പഠിച്ചിറങ്ങിയ 1973 ബാച്ച് സഹപാഠികള്‍ ഒരിക്കല്‍ കൂടി ഒരുമിച്ചുചേരുന്നു. ഒരു വട്ടം കൂടിയാ പുഴയുടെ തീരത്ത് സുവര്‍ണ്ണ സംഗമം 2023 ഫെബ്രുവരി 4ന് നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.മാനന്തവാടി ഗവ.ഹൈസ്‌കൂളിന് സമീപം സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സ് ജില്ലാ മന്ദിരത്തിലാണ് പരിപാടി

1973ല്‍ 240 പേര്‍ ഉണ്ടായിരുന്നെങ്കില്‍ ഇപ്പോള്‍ ലോകത്തിന്റെ നാനായിടങ്ങളിലായി അവശേഷിക്കുന്നവര്‍ 200 ഓളം പേര്‍.അന്നത്തെ അധ്യാപകരും ഏറെപ്പേരും മരണപ്പെട്ടു.

പഴയ സഹപാഠികളെ അന്വേഷിക്കുന്നതിനിടെ കണ്ടെത്തിയ രോഗ ദാരിദ്ര്യപ്രയാസമുള്ള കൂട്ടുകാരനെയും വിധവയും രോഗിയുമായ ഗുരുപത്‌നിയെയും സഹായിക്കുന്നതിനൊപ്പം പഴയ വിദ്യാലയ ലൈബ്രറിക്ക് പുസ്തകക്കെട്ടുകളും സമ്മാനിക്കുമെന്ന് സംഘാടകര്‍ പറഞ്ഞു.

മാനന്തവാടി ഗവണ്മെന്റ് ഹൈസ്‌കൂളിന് സമീപം സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സ് ജില്ലാ മന്ദിരത്തില്‍ പൊതുചടങ്ങുകള്‍ നടക്കും. ഉച്ചക്കുശേഷം കലാപരിപാടികളും ക്ലാസ്സ് റൂം കൂടിച്ചേരലും നടക്കും

വാര്‍ത്താ സമ്മേളനത്തില്‍ബാബു ഫിലിപ്പ് കുടക്കച്ചിറ, അര്‍ജുനന്‍ പി എന്‍, കമ്മന മോഹനന്‍ ,കെ. വി. കുഞ്ഞമ്മദ്, വെങ്കിട സുബ്രമണ്യന്‍ പദ്മിനി കെ പി, നാരായണന്‍ വി എന്‍, അശോക് എ. പി, ജോര്‍ജ് കെ വി. തുടങ്ങിയവര്‍ പങ്കെടുത്തു.

 

Leave A Reply

Your email address will not be published.

error: Content is protected !!