സംസ്ഥാനത്ത് പ്ലസ് ടുവിന് 83.87% വിജയം

0

സംസ്ഥാനത്തെ ഈ വര്‍ഷത്തെ പ്ലസ് ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം പരീക്ഷാഫലം പ്രഖ്യാപിച്ചു. പ്ലസ് ടുവിന് 83.87% ശതമാനം വിജയമാണ് നേടിയത്. മുന്‍ വര്‍ഷം നേടിയത് 87.94% ആയിരുന്നു. വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയാണ് പരീക്ഷാഫലം പ്രഖ്യാപിച്ചത്. പ്ലസ്ടുവില്‍ 4,22,890 പേരും വിഎച്ച്എസ്ഇയില്‍ 29,711 പേരുമാണ് ഫലം കാത്തിരുന്നത്.3,61,091 പേരെഴുതിയ പരീക്ഷയില്‍ 3,02,865 പേരാണ് വിജയിച്ചത്. സര്‍ക്കാര്‍ സ്‌കൂളില്‍ 81.72% വും എയ്ഡഡ് സ്‌കൂളില്‍ 86.02% വും അണ്‍ എയ്ഡ്ഡ് സ്‌കൂളില്‍ 81.12% വും ടെക്‌നിക്കല്‍ സ്‌കൂളില്‍ 68.71% വും ആണ് വിജയം. ഏറ്റവും കൂടുതല്‍ വിജയശതമാനം കോഴിക്കോട് ജില്ലയിലാണ് (87.79%).വിജയശതമാനം കുറഞ്ഞ ജില്ല വയനാടാണ് (75.07%). 78 സ്‌കൂളുകളാണ് നൂറുമേനി വിജയം നേടിയത്. എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയത് 28,480 വിദ്യാര്‍ത്ഥികളാണ്. വിഎച്ച്എസിയില്‍ വിജയ ശതമാനം 78.26% ആണ്. കഴിഞ്ഞതവണ 79.62 ആയിരുന്നു. ജൂലൈ 25 മുതല്‍ സേ പരീക്ഷ നടത്തും. പരീക്ഷയ്ക്ക് ഫോക്കസ് ഏരിയയും നോണ്‍ ഫോക്കസ് ഏരിയയും നിശ്ചയിച്ചിരുന്നു ഇത്തവണ ഗ്രേസ് മാര്‍ക്ക് ഒഴിവാക്കിയിരുന്നു.

 

Leave A Reply

Your email address will not be published.

error: Content is protected !!