വൈദ്യ ഗിരിയില്‍ തൈപ്പൂയ മഹോത്സവം

0

വൈദ്യഗിരി ശ്രീസുബ്രഹ്‌മണ്യസ്വാമീ ക്ഷേത്രത്തിലെ തൈപ്പൂയ മഹോത്സവം ഫെബ്രുവരി മൂന്ന്, നാല്,അഞ്ച് തീയ്യതികളില്‍ നടക്കും. ഭക്തപ്രിയ രമാദേവിയുടെ സ്‌കന്ദപുരാണ പാരായണയജ്ഞത്തോടെ തൈപ്പൂയ മഹോത്സവത്തിന് തുടക്കമാകും.ക്ഷേത്രം തന്ത്രി പാതിരിശ്ശേരി ശ്രീകുമാരന്‍ തന്ത്രികളുടെയും ഏഴിക്കോട് ശശി നമ്പൂതിരിയുടേയും നേതൃത്വത്തില്‍ ക്ഷേത്രം ശാന്തി സുരേഷ് സ്വാമികളും പെരിഞ്ചേരി മനഹരിനമ്പൂതിരിയും പൂജാദി കര്‍മ്മങ്ങള്‍ നടത്തും.

ഉച്ചയ്ക്ക് ഭക്തി പ്രഭാഷണങ്ങളും വൈകിട്ട് ഏഴ് മണിക്ക് വിവിധ കലാപരിപാടികളോടെ ഗ്രാമോത്സവവും നടത്തപ്പെടും. തൈപ്പൂയത്തിന്റെ രണ്ടാം ദിവസമായ ശനിയാഴ്ച സ്‌കന്ദപുരാണ പാരായണം, സര്‍പ്പപൂജ, ശനീശ്വരപൂജ, തുടങ്ങിയ പൂജകളും , പ്രഭാഷണവും വൈകിട്ട് ഏഴ് മണിക്ക് ധ്യാനാചാര്യന്‍ എടത്തല വിജയന്റെ നേതൃത്വത്തില്‍ അഭീഷ്ടഫലസിദ്ധി യജ്ഞവും നടക്കും.
തൈപ്പൂയ നാളായ ഫെബ്രുവരി അഞ്ചിന് രാവിലെ ആറ് മണിക്ക് മഹാഗണപതി ഹോമത്തോടെ ചടങ്ങുകള്‍ തുടങ്ങും. മഹാമൃത്യുഞ്ജയഹോമം, കാര്യസിദ്ധി നെയ്‌വിളക്ക് തുടങ്ങിയ പൂജകളും വൈത്തിരി പട്ടണത്തില്‍ നിന്ന് വൈദ്യഗിരീശന്റെ എഴുന്നള്ളത്ത് ഘോഷയാത്രയും കാവടി വരവും നടക്കും. അഷ്ടാഭിഷേകം, പുഷ്പാഭിഷേകം തുടങ്ങിയ വിശേഷാല്‍ അഭിഷേകങ്ങളോടെ ദീപാരാധനയും അന്നദാനവും ഉണ്ടായിരിക്കും.

ഉച്ചയ്ക്ക് 12 മണിക്ക് വളളി ,ദേവസേന കല്യാണ സേവാ സമിതി ഉത്ഘാടനവും നടക്കും. രാവിലെ കല്പറ്റ പന്നിമൂല ഭഗവതിക്കാവില്‍ നിന്നും വേല്‍മുരുക കാവടിസംഘത്തിന്റെ നേതൃത്വത്തില്‍ കാവടി ഘോഷയാത്ര തുടങ്ങി കല്പറ്റ അയ്യപ്പ ക്ഷേത്രത്തില്‍ എത്തി അവിടെ നിന്നും വൈദ്യഗിരിയിലേക്ക് വന്നെത്തും.

 

Leave A Reply

Your email address will not be published.

error: Content is protected !!