പരീക്ഷക്ക് മുമ്പ് വിദ്യാര്‍ത്ഥികളിലെ മാനസിക സംഘര്‍ഷം കുറക്കുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തുന്ന പരീക്ഷ പേ ചര്‍ച്ചക്ക് വയനാടും ഒരുങ്ങി. 27നാണ് പരീക്ഷ പേ ചര്‍ച്ച നടക്കുന്നത്.എം.എച്ച്.ആര്‍.ഡി. നടത്തുന്ന വിവിധ മത്സരങ്ങളിലൂടെയാണ് രാജ്യത്ത് 1600 വിദ്യാര്‍ത്ഥികളെ ഇതിനായി തെരഞ്ഞെടുക്കുന്നത്.
വിവിധ മത്സരങ്ങള്‍ നടത്തി വിജയികളാവുന്നവര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന പരീക്ഷ പേ ചര്‍ച്ചയിലേക്ക് അവസരമുണ്ടാകും. ഇതിന്റെ ഭാഗമായി കേന്ദ്ര വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ കല്‍പ്പറ്റ എസ്.കെ.എം. ജെ.സ്‌കൂളില്‍ ചിത്ര രചന മത്സരം സംഘടിപ്പിച്ചു. ചിത്രകാരന്‍ ബാബു രാജന്‍ മുളിയന്‍ കീഴില്‍ മത്സരം ഉദ്ഘാടനം ചെയ്തു. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ പള്ളിക്കുന്ന് സ്‌കൂളിലെ പി.എസ്.നന്ദിത ഒന്നാം സ്ഥാനവും കല്‍പ്പറ്റ എന്‍.എസ്.എസ്.ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ നിഹാരിക എം. ആനന്ദ് രണ്ടാം സ്ഥാനവും ചീരാല്‍ ഗവ.മോഡല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ കെ.എസ്. മാളവിക മൂന്നാം സ്ഥാനവും നേടി. ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ കല്‍പ്പറ്റ ജി.വി.എച്ച്.എസ്.എസിലെ വി.അഭിനവ് , കല്‍പ്പറ്റ എസ്.കെ.എം.ജെ. എച്ച്.എസിലെ മുഹമ്മദ് റിഹാന്‍, മേപ്പാടി ജി.എച്ച്.എസിലെ അനക്‌സ് ജോസഫ് എന്നിവര്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.
വിജയികള്‍ക്ക് പദ്മശ്രീ ഡോ.ധനഞ്ജയ് സഗ്‌ദേവ് സമ്മാനങ്ങളും പങ്കെടുത്ത എല്ലാവര്‍ക്കും സര്‍ട്ടിഫിക്കറ്റുകളും സമ്മാനിച്ചു.