ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിന് നന്ദി രേഖപ്പെടുത്തുന്ന പ്രമേയത്തിന്മേലുള്ള ചർച്ച ഇന്ന് നിയമ സഭയിൽ തുടങ്ങും. സിപിഐ എമ്മിലെ എസ് ശർമയാണ് പ്രമേയം അവതരിപ്പിച്ചത്. വ്യാഴാഴ്ച വരെയാണ് നന്ദി പ്രമേയ ചർച്ച.
അതേസമയം, കേന്ദ്ര കാർഷിക നിയമ ഭേദഗതി ഇന്നും സഭയിൽ വരും. സിപിഐഎമ്മിലെ സി.കെ ശശീന്ദ്രൻ ഈ വിഷയത്തിൽ ശ്രദ്ധ ക്ഷണിക്കലിന് നോട്ടീസ് നൽകിയിട്ടുണ്ട്. ഓൺലൈൻ വായ്പാ കെണി സംബന്ധിച്ച് കെ.എസ് ശബരീനാഥന്റെ ശ്രദ്ധ ക്ഷണിക്കലും ഇന്ന് സഭയിലുണ്ടാകും.