മുള്ളന്‍കൊല്ലി പഞ്ചായത്തിലെ ഉദയക്കവലയിലെ സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തില്‍ കടുവയുടെ സാന്നിധ്യം കണ്ടെത്തിയതോടെ ജനങ്ങള്‍ ഭീതിയില്‍. ചൊവ്വാഴ്ച രാവിലെ റബ്ബര്‍ തോട്ടത്തില്‍ ടാപ്പിംഗിന് എത്തിയ തൊഴിലാളി കടുവയെ കണ്ടതിനെ തുടര്‍ന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. നാട്ടുകാര്‍ വനം വകുപ്പിനെ വിവരമറിയച്ചതിനെ തുടര്‍ന്ന് വനം വകുപ്പ് സ്ഥലത്തെത്തി പരിശോധന നടത്തി. കഴിഞ്ഞ മാസം താന്നിത്തെരുവ്, സുരഭിക്കവല, പച്ചിക്കരമുക്ക്, ചേപ്പില പ്രദേശങ്ങളിലും കടുവയുടെ സാന്നിധ്യം നാട്ടുകാര്‍ കണ്ടെത്തിയിരുന്നു.ജനവാസ മേഖലയിലുള്ള കടുവയെ അടിയന്തിരമായി കണ്ടെത്തി കൂട് വെച്ച് പിടികൂടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
കാപ്പി, കുരുമുളക് വിളവെടുപ്പ് സീസണായതിനാല്‍ കര്‍ഷകര്‍ക്ക് കൃഷിയിടത്തിലേക്ക് കടുവയെ ഭയന്ന് ഇറങ്ങാന്‍ സാധിക്കാത്ത നിലയാണ്. ജനവാസ മേഖലയിലുള്ള കടുവയെ അടിയന്തിരമായി കണ്ടെത്തി കൂട് വെച്ച് പിടികൂടണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പ്രദേശത്ത് വനംവകുപ്പിന്റെ നേതൃത്വത്തില്‍ തിരച്ചില്‍ നടത്തിയെങ്കിലും വേനല്‍ ശക്തമായതിനാല്‍ കൃഷിയിടങ്ങള്‍ ഉണങ്ങി കിടക്കുന്നതിനാല്‍ കാല്‍പ്പാടുകള്‍ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നാണ് അധികൃതര്‍ പറയുന്നത്.കൃഷിയിടത്തില്‍ വച്ച് കണ്ടത് കടുവ തന്നെയാണെന്നാണ് തൊഴിലാളി പറയുന്നത്. പ്രദേശത്ത് കടുവയുടെ സാന്നിധ്യം ഉണ്ടോയെന്ന് കണ്ടെത്താന്‍ വനം വകുപ്പ് ക്യാമറകള്‍ സ്ഥാപിച്ച് പരിശോധന നടത്തണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം. .