വടക്കനാട് വീണ്ടും സമരത്തിനൊരുങ്ങുന്നു

0

ബത്തേരി: വടക്കനാട് ഗ്രാമസംരക്ഷണ സമിതി മൂന്നാം ഘട്ട സമരത്തിന് ഒരുങ്ങുന്നു. മുന്‍ സമരങ്ങളില്‍ ഉണ്ടായ ഒത്തുതീര്‍പ്പ് തീരുമാനങ്ങള്‍ അട്ടിമറിക്കുന്ന വയനാട് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ നീക്കത്തില്‍ പ്രതിഷേധിച്ചാണ് സമിതി മൂന്നാം ഘട്ട സമരത്തിന് തയ്യാറെടുക്കുന്നത്. സമര രീതി ചര്‍ച്ച ചെയ്യാന്‍ ഈ മാസം 23 ന് വടക്കനാട് ജനകീയ കണ്‍വെന്‍ഷന്‍ ചേരും. അതിരൂക്ഷമായ വന്യമൃഗശല്യത്തില്‍ നിന്ന് പരിഹാരം ആവശ്യപ്പെട്ട് ഡി.എഫ്.ഒ ഓഫീസിനു മുന്നില്‍ രണ്ട് തവണ അനിശ്ചിത കാല നിരാഹാര സമരം നടത്തിയ വടക്കനാട് ഗ്രാമ സംരക്ഷണ സമിതിയാണ് മൂന്നാം ഘട്ട സമരത്തിന് തയ്യാറെടുക്കുന്നത്. മുന്‍പ് നടത്തിയ സമരങ്ങളെ തുടര്‍ന്നുണ്ടായ ഒത്തുതീര്‍പ്പ് തീരുമാനങ്ങള്‍ അട്ടിമറിക്കുന്ന വയനാട് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ നീക്കത്തിനെതിരെയാണ് വടക്ക നാട് ഗ്രാമ സംരക്ഷണ സമിതി മൂന്നാം ഘട്ട സമരത്തിനൊരുങ്ങുന്നത്. മുന്‍പ് വനം വകുപ്പ് മന്ത്രിയുടെ സാന്നിധ്യത്തില്‍ പ്രഖ്യാപിച്ച വടക്കനാട് പാക്കേജ് നടപ്പാക്കുന്നതിന് എതിരായിട്ടാണ് വനം വകുപ്പ് പ്രവര്‍ത്തിക്കുന്നത്. ഇതിനു പുറമെ വന്യമൃഗ ശല്യം താല്‍ക്കാലികമായി പരിഹരിക്കുന്നതിനായി അന്തരിച്ച മുന്‍ എം.പി എം.ഐ ഷാനവാസ് അനുവദിച്ച പത്തുലക്ഷം രൂപയുടെ പ്രവര്‍ത്തി പോലും തടയുന്ന നടപടിയാണ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ സ്വീകരിക്കുന്നതെന്നും ഈ സാഹചര്യത്തിലാണ് മൂന്നാം ഘട്ട സമരത്തിനായി സമിതി തയ്യാറെടുക്കുന്നതെന്നും സമരസമിതി നേതാക്കള്‍ പറഞ്ഞു.

Leave A Reply

Your email address will not be published.

error: Content is protected !!