മുഖ്യമന്ത്രിക്ക് ആയിരം കത്തുകള്‍

0

 

ജില്ലയ്ക്ക് അനുവദിച്ച സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് വയനാടിന്റെ മധ്യഭാഗമായ മടക്കിമലയില്‍ ചന്ദ്രപ്രഭ ചാരിറ്റബിള്‍ ട്രസ്റ്റ് സൗജന്യമായി നല്‍കിയ ഭൂമിയില്‍ തന്നെ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് തേര്‍വാടിക്കുന്ന് അയല്‍പക്ക വേദി മുഖ്യമന്ത്രിക്ക് ആയിരം കത്തുകള്‍ അയച്ചു. കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി എന്‍ സുമ ടീച്ചര്‍ ആദ്യ കത്തെഴുതി പോസ്റ്റ് ചെയ്ത് ഉദ്ഘാടനം ചെയ്തു.തേര്‍വാടിക്കുന്ന് അയല്‍പക്ക വേദി പ്രസിഡന്റ് സി രാജന്‍ അധ്യക്ഷനായുരുന്നു. മെഡിക്കല്‍ കോളേജ് ആക്ഷന്‍ കമ്മിറ്റി വൈസ് ചെയര്‍മാന്‍ വി. പി അബ്ദുല്‍ ഷുക്കൂര്‍, ഒ.എ വീരേന്ദ്രകുമാര്‍, യു എന്‍ സുധാകരന്‍, എടത്തില്‍ അബ്ദുറഹിമാന്‍, തോപ്പില്‍ അഷറഫ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി

 

Leave A Reply

Your email address will not be published.

error: Content is protected !!