കോവിഡ് രോഗികള്‍ പതിനായിരത്തിലെത്തിയേക്കുമെന്ന്  ആശങ്ക: കൂടുതല്‍ സി.എഫ്.എല്‍.ടി.സികള്‍ തുറക്കും 

കോവിഡ് രോഗികള്‍ പതിനായിരത്തിലെത്തിയേക്കുമെന്ന്  ആശങ്ക കൂടുതല്‍ സി.എഫ്.എല്‍.ടി.സികള്‍ തുറക്കും 

0

കോവിഡ് രോഗികളുടെ എണ്ണം വീണ്ടും പതിനായിരത്തിലെത്തിയേക്കുമെന്ന ആശങ്കയില്‍ ആരോഗ്യവകുപ്പ്. രോഗികളുടെ എണ്ണം ഉയരുന്ന സാഹചര്യത്തില്‍ അതത് പ്രദേശങ്ങളില്‍ കോവിഡ് പ്രാഥമികചികിത്സാ കേന്ദ്രങ്ങള്‍ (സി.എഫ്.എല്‍.ടി.സി.) അടക്കമുള്ള സൗകര്യങ്ങള്‍ സജ്ജമാക്കും. നിലവിലുണ്ടായിരുന്ന പല കേന്ദ്രങ്ങളും രോഗികളുടെ എണ്ണം കുറഞ്ഞതോടെ നിര്‍ത്തലാക്കിയിരുന്നു. കളക്ടര്‍മാരുടെ നേതൃത്വത്തിലുള്ള സംഘം ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കും.

ആശുപത്രികളിലെ ചികിത്സാസൗകര്യം വര്‍ധിപ്പിക്കുന്നതിനൊപ്പം മെഡിക്കല്‍ കോളേജുകളില്‍ ഗുരുതര രോഗികളെ ചികിത്സിക്കാനുള്ള സൗകര്യവും സജ്ജമാക്കും. ആരോഗ്യ പ്രശ്‌നങ്ങളില്ലാത്ത കോവിഡ് രോഗികള്‍ക്ക് വീട്ടിലെ ചികിത്സ തുടരും. വീടുകളില്‍ സൗകര്യമുള്ളവര്‍ക്ക് മാത്രമാകും ഇതിന് അനുമതി നല്‍കുക.

കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാനും മന്ത്രി കെ.കെ. ശൈലജയുടെ നേതൃത്വത്തില്‍ ഓണ്‍ലൈനായി ചേര്‍ന്ന ഉന്നതതലയോഗം തീരുമാനിച്ചു. വെള്ളിയാഴ്ച രോഗികളുടെ എണ്ണം 5000 കടന്നു. നിലവില്‍ 560ഓളം രോഗികളാണ് ഐ.സി.യു.വില്‍ കഴിയുന്നത്. 168 പേര്‍ക്ക് വെന്റിലേറ്ററിന്റെ സഹായവും നല്‍കിയിട്ടുണ്ട്.

Leave A Reply

Your email address will not be published.

error: Content is protected !!