പനമരം ബീനാച്ചി റോഡ് നിര്‍മ്മാണമേറ്റെടുത്ത കരാറുകാരനെതിരെ ജില്ലാ കലക്ടര്‍ക്ക് പരാതി. ബത്തേരി നഗരസഭ മുന്‍ചെയര്‍മാന്‍ റ്റി എല്‍ സാബുവാണ് കലക്ടര്‍ക്ക് പരാതി നല്‍കിയത്. റോഡ് നവീകരണം പൂര്‍ത്തികരിക്കാത്ത കരാറുകാരനും ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെയും ദുരന്തനിവാരണ ആക്ട് അനുസരിച്ച് കേസെടുക്കണമെന്നുമാണ് പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.കഴിഞ്ഞ ദിവസം ഹൈക്കോടതി സമയബന്ധിതമായി റോഡ് നിര്‍മ്മാണം പൂര്‍ത്തികരിക്കാത്ത കരാറുകാരനെതിരെ ജില്ലാ കലക്ടര്‍ക്ക് പൊതുജനങ്ങള്‍ക്ക് പരാതി നല്‍കാമെന്ന് നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് റ്റി എല്‍ സാബു പരാതി.
കാല്‍നടയാത്രക്കാര്‍ക്കും ഇരുചക്രവാഹനയാത്രക്കാര്‍ക്കും അപകടങ്ങള്‍ സംഭവിക്കുന്നതും പതിവാണ്.നിര്‍മ്മാണം ആരംഭിച്ച് നാലുവര്‍ഷം കഴിഞ്ഞിട്ടും പൂര്‍ത്തിയാകാതെ ബീനാച്ചി പനമരം റോഡ് നിര്‍മ്മാണ മേറ്റെടുത്ത കരാറുകാരനെതിരെയാണ് ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കിയിരിക്കുന്നത്.സുല്‍ത്താന്‍ ബത്തേരി നഗരസഭ മുന്‍ ചെയര്‍മാന്‍ റ്റി എല്‍ സാബുവാണ് ഇതുസംബന്ധിച്ച് പരാതി നല്‍കിയത് .റോഡിന്റെ കുറച്ച് ദൂരം ഗതാഗത യോഗ്യമാക്കിയിട്ടുണ്ട്. ബത്തേരി നഗരസഭ പരിധിയിലെ ബീനാച്ചി മുതല്‍ താഴെ അരിവയല്‍ വരെയുള്ള രണ്ടു കിലോമീറ്റര്‍ ദൂരം റോഡ് പൊട്ടി പൊളിഞ്ഞ് കിടക്കുകയാണ്. ഇതുകാരണം ഇതുവഴിയുള്ള വാഹനഗതാഗതം ദുരിതപൂര്‍ണ്ണമാണ്. ഈ സാഹചര്യത്തില്‍ നിര്‍മ്മാണ പ്രവര്‍ത്തി ഏറ്റെടുത്തിരിക്കുന്ന കരാറുകാരനെതിരെ ദുരന്ത നിവാരണ ആക്ട് അനുസരിച്ച് കേസ്സ് എടുക്കണമെന്നാണ് റ്റി എല്‍ സാബു കലക്ടര്‍ക്ക് നല്‍കിയ പരാതിയില്‍ പറയുന്നത്.